റിയാദ് : 21 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി സുലൈ ഏരിയയിലെ സുർത്താ തവാരി യൂനിറ്റ് അംഗം ബി അനിരുദ്ധന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അനിരുദ്ധൻ, കഴിഞ്ഞ 21 വർഷമായി സുലൈയിലെ ഡി.എൻ.സി. കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരുകയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുമ്പ സ്വദേശി ആണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് ട്രഷറർ റിജേഷ് അധ്യക്ഷനായിരുന്നു.
യൂനിറ്റ് സെക്രട്ടറി ഹാഷിം സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ ട്രഷറർ അനിരുദ്ധൻ കൊട്ടോടി, അർഷിദ് കൂവ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അനിരുദ്ധനുള്ള യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഹാഷിം സമ്മാനിച്ചു. യാത്രയയപ്പിന് അനിരുദ്ധൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.