റിയാദ്: 21 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരികവേദി സുലൈ ഏരിയയിലെ ശുർത്ത തവാരി യൂനിറ്റ് അംഗം ബി. അനിരുദ്ധന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 21 വർഷമായി സുലൈയിലെ ഡി.എൻ.സി കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയാണ്.
യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് ട്രഷറർ റിജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ ട്രഷറർ അനിരുദ്ധൻ കൊട്ടോടി, അർഷിദ് കൂവ എന്നിവർ സംസാരിച്ചു.
അനിരുദ്ധനുള്ള യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഹാഷിം സമ്മാനിച്ചു. യൂനിറ്റ് സെക്രട്ടറി ഹാഷിം സ്വാഗതവും അനിരുദ്ധൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.