ല​ത്തീ​ഫി​നു​ള്ള കേ​ളി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​ബ്ബാ​സ് കൈ​മാ​റു​ന്നു 

കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 25 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ പ​വ​ർ​ഹൗ​സ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ എം.​എ. ല​ത്തീ​ഫി​ന് യൂ​നി​റ്റി​​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കേ​ളി​യു​ടെ ആ​ദ്യ​കാ​ലം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ക​നും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ല​ഞ്ചു​ഴി സ്വ​ദേ​ശി​യു​മാ​യ ല​ത്തീ​ഫ് ന്യൂ ​സ​നാ​ഇ​യ്യ പ്ലാ​സ്‌​കോ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗം ജോ​ർ​ജ്​ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി, പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ട​വൂ​ർ, ട്ര​ഷ​റ​ർ ക​രു​ണാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹു​സൈ​ൻ മ​ണ​ക്കാ​ട്‌, നാ​സ​ർ, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. യൂ​നി​റ്റി​​ൻെ​റ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​ബ്ബാ​സ് ല​ത്തീ​ഫി​ന് കൈ​മാ​റി. അ​ബ്ബാ​സ് സ്വാ​ഗ​ത​വും ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli-farewell-latheef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.