റിയാദ്: കേളി കലാസാംസ്കാരികവേദി ന്യൂസനാഇയ്യ ഏരിയയിലെ പവർഹൗസ്, മലസ് ഏരിയയിലെ തുമൈർ യൂനിറ്റ് സമ്മേളനങ്ങൾ നടന്നു. പി. ബിജു നഗറിൽ നടന്ന പവർഹൗസ് സമ്മേളനം ന്യൂസനാഇയ്യ ഏരിയ പ്രസിഡന്‍റ് ഹുസൈൻ മണക്കാട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എ.ജെ. സുവി അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ബാസ് പാറപ്പുറം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു തണ്ടാശ്ശേരി വരവ്-ചെലവു കണക്കും കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ ഗഫൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, യൂനിറ്റ് സെക്രട്ടറി അബ്ബാസ് പാറപ്പുറം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗോപി മധു രക്തസാക്ഷിപ്രമേയവും ജോളി എൻ. ജോയ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ.കെ. വിനു, വിജയാനന്ദൻ, ജോളി എൻ. ജോയ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി മനോഹരൻ, ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ കരുണാകരൻ കണ്ടോന്തർ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, അബ്ദുൽ നാസർ, നിസാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, സതീഷ് കുമാർ, ബേബി ചന്ദ്രകുമാർ, ഷിബു ജയപ്രകാശ് എന്നിവർ സംസാരിച്ചു. അബ്ബാസ് പാറപ്പുറം സ്വാഗതവും നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഗോപി മധു (പ്രസി.), സുവി പയസ്, നിസാർ (വൈ. പ്രസി.), അബ്ബാസ് പാറപ്പുറം (സെക്ര.), ജോളി എൻ. ജോയി, ബാബു തണ്ടാശ്ശേരി (ജോ. സെക്ര.), മനോജ് (ട്രഷ.), ജനാർദനൻ, അപ്പുക്കുട്ടൻ, തോമസ് ജോൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
അഭിമന്യൂ നഗറിൽ നടന്ന തുമൈർ യൂനിറ്റ് കൺവെൻഷൻ മലസ് ഏരിയ ട്രഷറർ കെ.പി. സജിത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
യൂനിറ്റ് സെക്രട്ടറി ജലീൽ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവു കണക്കും കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സുനിൽ കുമാർ, യൂനിറ്റ് സെക്രട്ടറി ജലീൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സജീർ, ജിതേഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി ജലീൽ സ്വാഗതവും നന്ദിയും പറഞ്ഞു. ശരീഫ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഇ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശരീഫ് (പ്രസി), ജലീൽ (സെക്ര.), അബ്ദുൽ ഗഫൂർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.