റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന അഞ്ചാമത് ഉമ്മുൽ ഹമാം ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉമ്മുൽ ഹമാമിൽ നടന്ന പ്രകാശന ചടങ്ങിൽ സമ്മേളന സംഘാടക സമിതി ചെയർമാൻ കലാം അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു പ്രകാശനം നിർവഹിച്ചു. ഏരിയ ട്രഷറർ നൗഫൽ സിദ്ദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം ചന്ദുചൂഡൻ, അബ്ദുൽ കരീം, സംഘാടക സമിതി ജോയന്റ് കൺവീനർ മൻസൂർ തുടങ്ങി സംഘാടക സമിതി അംഗങ്ങളും കേളി ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ഉമ്മുൽ ഹമാം സൗത്ത് യൂനിറ്റ് സെക്രട്ടറി അബ്ദുൽ കരീം ആണ് ലോഗോ ഡിസൈൻ ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ വിഷയങ്ങളിൽ പഠനക്ലാസുകൾ, നോർക്ക കാർഡ് വിതരണം എന്നിവയുമുണ്ടാകും. എട്ട് ടീമുകളെ ഉൾപ്പെടുത്തി ഏകദിന ക്രിക്കറ്റ് ടൂർണമെന്റും നടത്തി. സമ്മേളനം ആഗസ്റ്റ് അഞ്ചിന് ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗമായിരുന്ന ജ്യോതി പ്രകാശിന്റെ പേരിലുള്ള നഗറിൽ നടക്കും. ഏരിയ പ്രസിഡന്റ് ബിജു സ്വാഗതവും സംഘാടക സമിതി കൺവീനർ പി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.