ദമ്മാം: കേരള മാപ്പിളകല അക്കാദമി ദമ്മാം മേഖലക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ എൻജി. ഹാഷിം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കബീർ കൊണ്ടോട്ടി (പ്രസി.), ഷമീർ അരീക്കോട് (ജന. സെക്ര.), ഒ.പി.ഹബീബ് (ട്രഷ.), ബൈജു കുട്ടനാട് (ഓർഗ. സെക്ര.), ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂൽ അലുങ്ങൽ (രക്ഷധികാരികൾ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷബീർ തേഞ്ഞിപ്പലം, ഡോ. ഇസ്മാഈൽ രായരോത്ത്, മുസ്തഫ കുറ്റ്യേരി, റഊഫ് ചാവക്കാട്, നൗഷാദ് തിരുവനന്തപുരം (വൈ. പ്രസി.), ഫൈസൽ കൊടുമ, മുഷാൽ തഞ്ചേരി, മുഹമ്മദലി കരിമ്പിൽ, പ്രമോദ് പൊന്നാനി, കരീം ടി.ടി വേങ്ങര (സെക്ര.), മഹമൂദ് പൂക്കാട് (പ്രോഗ്രാം കോഓഡിനേറ്റർ), നജീബ് ചീക്കിലോട് (ഫാമിലി കോഓഡിനേറ്റർ), ഷാനി പയ്യോളി (മീഡിയ കോഓഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
മാപ്പിളകലാ അക്കാദമി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാലിക് മഖ്ബൂൽ ആലുങ്ങൽ സംഗമം ഉദ്ഘാടനം ചെയ്തു. താജു അയ്യാരിൽ, ഹമീദ് വടകര, അസ്ലം കൊളകോടൻ, നൗഷാദ് കെ.എസ് പുരം, ഷാനി പയ്യോളി എന്നിവർ സംസാരിച്ചു. കേരള മാപ്പിളകലാ അക്കാദമിയുടെ 25ാം വാർഷികാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കാനും ആഘോഷങ്ങളുടെ ഭാഗമായി മാപ്പിളകലാ മേഖലയിൽ മികച്ച സേവനങ്ങൾ നൽകിയവരെ കണ്ടെത്തി ആദരിക്കാനും യോഗം തീരുമാനിച്ചു.
റഊഫ് ചാവക്കാട്, മുഷാൽ തഞ്ചേരി, ഇബ്രാഹിം കാസർകോട്, പ്രമോദ് പൊന്നാനി എന്നിവർ ഗാനവിരുന്നിന് നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന റിട്ടേണിങ് ഓഫീസർ റഹ്മാൻ കാരയാട് ഭരവാഹികളെ പ്രഖ്യാപിച്ചു. കബീർ കൊണ്ടോട്ടി സ്വാഗതവും ഒ.പി.ഹബീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.