ജിദ്ദ: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് പ്രവാസി സംഘം ജിദ്ദ കമ്മിറ്റി 11ാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ശറഫിയ്യ സി.പി വില്ലയിൽ സംഘടിപ്പിച്ച പരിപാടി കെ.പി. അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഉസ്മാൻ കുണ്ടുകാവിൽ അധ്യക്ഷത വഹിച്ചു. വാർഷിക, സാമ്പത്തിക റിപ്പോർട്ട് ജനറൽ സെക്രട്ടറി മനാഫ് നമ്പ്യൻ അവതരിപ്പിച്ചു. സത്താർ കാളികാവ്, സൈനുദ്ദീൻ കുണ്ടുകാവിൽ, പി.വി. ഉമർ അലി, അലവി കുട്ടത്തി എന്നിവർ സംസാരിച്ചു.
അജി പട്ടാണി, റഷീദ് കൊടക്കുന്നൻ, വി.ടി. സാദിഖ്, ഫൈസൽ ചക്കംതൊടിക എന്നിവർ നേതൃത്വം നൽകി. മനാഫ് നമ്പ്യൻ സ്വാഗതവും സിജി പട്ടാണി നന്ദിയും പറഞ്ഞു. പുതിയ വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഉസ്മാൻ പുതുശ്ശേരി (പ്രസി), സൈനുദ്ദീൻ കുണ്ടുകാവിൽ, സിദ്ദീഖ് കരുവള്ളി, സാജിദ് ആലക്കൽ (വൈ. പ്രസി), സിജി പട്ടാണി (ജന. സെക്ര), ടി.കെ. അജ്മൽ, ഫവാസ് കുണ്ടുകാവിൽ (ജോ. സെക്ര), സിദ്ദീഖ് കല്ലക്കൽ (ട്രഷ), സി.കെ. ബഷീർ (ജോ. ട്രഷ), മനാഫ് നമ്പ്യൻ (കൺ. സുരക്ഷാ പദ്ധതി), അക്ബർ കൊടക്കുന്നൻ, സി.ടി. മുഹമ്മദലി (ജോ. കൺ), സാദിഖ് ആലക്കൽ (ഐ.ടി കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.