ജിദ്ദ: പൊതുമാപ്പിെൻറ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചത് 1500 ലധികം പ്രവാസികൾ. വരും ദിവസങ്ങളിൽ കൂടുതൽ പേർ നാട്ടിലേക്ക് പുറപ്പെടും. രണ്ടായിരത്തിലധികം മലയാളികൾ ഒൗട്ട്പാസിനായി ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും സമീപിച്ചിട്ടുണ്ട്.പൊതുമാപ്പ് കാലാവധി കഴിയാൻ ഇനി 44 ദിവസമേ അവശേഷിക്കുന്നുള്ളൂ.
ഇന്ത്യയിലേക്ക് മടങ്ങിയവരുടെ എണ്ണം 25000 ത്തിലധികം വരുമെന്ന് ഇന്ത്യൻ എംബസി കോൺസുലാർ അനിൽ നോട്ടിയാൽ പറഞ്ഞു. 23155 പേർ ഇതുവരെ ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിെൻറയും സഹായം തേടിയിട്ടുണ്ട്. അതേ സമയം പൊതുമാപ്പിൽ വിവധ രാജ്യക്കാരായ 32000 പേർ സൗദി വിട്ടതായാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്ക്. ഇളവ്കാലം ഉപയോഗപ്പെടുത്തുന്നതിൽ കൂടുതൽ താൽപര്യം കാണിച്ചത് ഇന്ത്യക്കാരാണ് എന്ന് സൗദി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് എംബസികളെ അപേക്ഷിച്ച് ഇന്ത്യൻ എംബസി വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യക്കാരായ അനധികൃത താമസക്കാർക്ക് നാടണയാനായി ഒരുക്കിയത്. ഇന്ത്യൻ മാധ്യമങ്ങളും ഇൗ വിഷയത്തിൽ നല്ല ഇടപെടൽ നടത്തി.
രാജ്യത്തെ മൊത്തം അനധികൃതതാമസക്കാരുടെ കണക്ക് പരിശോധിക്കുേമ്പാൾ അഞ്ച് ശതമാനം പോലും പൊതുമാപ്പിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും സൗദിയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ജൂൺ 24 നാണ് പൊതുമാപ്പ് കാലാവധി തീരുക.
ഇളവുകാലത്തിന് ശേഷം പിഴയും തടവും വിലക്ക് ഏര്‍പ്പെടുത്തലും പ്രാബല്യത്തില്‍ വരും. രാജ്യത്തിെൻറ വിവിധ മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെയായി ഒരു ലക്ഷം പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് മന്ത്രാലയത്തിെൻറ കണക്ക്. 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്കായി 78 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.