അൽഅഹ്സ: ഡിഷ് ആൻറിന ഘടിപ്പിക്കുന്നതിനിടെ കെട്ടിടത്തിെൻറ മുകളിൽ നിന്ന് താഴെ വീണ് മലയാളി മരിച്ചു. അൽഅഹ്സയിലെ ജിഷയിൽ സ്വദേശിയുടെ വീട്ടിൽ ഡിഷ് ആൻറിന ഘടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുേമ്പാഴാണ് കാലുതെന്നി ടെറസിൽ നിന്ന് താഴേക്ക് വീണ് എറണാകുളം ആലുവ സ്വദേശി ഗാന്ധിപുരം അമ്പാട്ടിൽ സിയാസ് ഹമീദ് എന്ന കുഞ്ഞുമോൻ (33) മരിച്ചത്.
ടെറസിെൻറ ഭാഗമായി ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിർമിച്ച മേൽക്കൂരയിലെ ഷീറ്റിൽ ചവിട്ടിയപ്പോൾ ഷീറ്റ് വളയുകയും കാൽ വഴുതി താഴെ റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ അന്ത്യം സംഭവിച്ചു.
മൃതദേഹം അൽജാഫർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽഅഹ്സയിലെ ജിഷ ഫുട്ബാൾ ക്ലബ്ബിലെ അംഗമായ സിയാസ് എട്ട് വർഷമായി സൗദിയിലെത്തിയിട്ട്. സഹോദരൻ ഷിജാസ് അൽഅഹ്സയിലുണ്ട്. പിതാവ്: ഹമീദ്, മാതാവ്: സൈനബ, ഭാര്യ: ഫെബിന, മകൾ: ഫർഹ (4).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.