തബൂക്ക്: ഹൃദയാഘാതം മൂലം കഴിഞ്ഞദിവസം തബൂക്കിൽ മരിച്ച മലപ്പുറം പോത്തന്നൂർ സ്വദേശി ഖാലിദിന്റെ (58) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് പോത്തന്നൂർ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി. തബൂക്കിലെ ഷാറലാമിൽ 26 വർഷമായി കച്ചവടം നടത്തിവരികയായിരുന്നു. തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എക്സിക്യുട്ടിവ് അംഗവും ടൗൺ ഏരിയാകമ്മിറ്റി പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം തബൂക്ക് മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി.
വ്യക്തിപരമായി എല്ലാവരുമായി നല്ല ഹൃദയ ബന്ധം ഊട്ടിയുറപ്പിച്ച ആളായിരുന്നു. ഭാര്യ: സൈനബ, മക്കൾ: ഉമ്മു സൽമ, ഷഹന, ഫാത്തിമ, മരുമക്കൾ: അബ്ദുൽ കബീർ, അറഫാത്ത്. തബൂക്ക് കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തീകരിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.