സാധാരണക്കാർക്ക്​ സൽമാൻ രാജാവിന്റെ റമദാൻ സമ്മാനമായി 300 കോടി റിയാൽ

റിയാദ്​: രാജ്യ​ത്തെ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക്​ റമദാൻ മാസ സമ്മാനമായി 300 റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഓരോ കുടുംബത്തിന്​ 1000 റിയാലും വ്യക്തിക്ക്​ 500 റിയാലുമാണ്​ വിതരണം ചെയ്യുക. സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക്​ റമദാനിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉദാരമായ സഹായത്തിന്​ സൽമാൻ രാജാവിന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജ്​ഹി നന്ദി അറിയിച്ചു. വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - King Salman of Saudi Arabia earmarks $800 million for social security beneficiaries during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.