ജിദ്ദ: പ്രവാസലോകത്തും നാട്ടിലും കെ.എം.സി.സി പ്രവർത്തകർ നടത്തുന്ന നിസ്വാർഥ സേവനം ഏറെ മഹത്തരമാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ല സെക്രട്ടറി സമീർ വാഴയൂർ പറഞ്ഞു. ജിദ്ദയിൽ നടന്ന കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ‘ഹൃദ്യം’ പദ്ധതി അദ്ദേഹം വിശദീകരിച്ചു. പ്രവാസികളുടെ മാനസിക സന്തോഷത്തിനും ആരോഗ്യത്തിനും ഏറെ ഉപകാരപ്രദമായ ഫുട്ബാൾ മത്സരം സംഘടിപ്പിച്ച കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിമാരായ നാസർ വെളിയങ്കോട്, ബഷീർ മൂന്നിയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.കെ. റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ഇസ്മായിൽ മുണ്ടക്കുളം.
നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, ജില്ല ഭാരവാഹികളായ അഷ്റഫ് എലച്ചോല, അഷ്റഫ് മുല്ലപ്പള്ളി മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് അബൂട്ടി പള്ളത്ത് (നിലമ്പൂർ), ശിഹാബുദ്ദീൻ പുളിക്കൽ (വേങ്ങര), എം.കെ. നൗഷാദ് (കൊണ്ടോട്ടി ), എം.പി. ഹംദാൻ ബാബു (കോട്ടക്കൽ), സാബിർ പാണക്കാട് (മലപ്പുറം), മൂസ പട്ടത്ത് (മഞ്ചേരി), കെ.ടി.എ. ബക്കർ (ഏറനാട്), ഷമീം അലി (വള്ളിക്കുന്ന്).
അബ്ദുൽ ഫത്തഹ് (താനൂർ), മുഹമ്മദലി മുസ് ലിയാർ (പെരിന്തൽമണ്ണ), ജാഫർ വെന്നിയൂർ (തിരൂരങ്ങാടി), നിഷാം അലി വലമ്പൂർ (മങ്കട), അബൂബക്കർ സിദ്ദീഖ് (തിരൂർ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് നൗഫൽ ഉള്ളാടൻ നന്ദിയും പറഞ്ഞു. കാപ്പ് മുഹമ്മദലി മുസ്ലിയാർ പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.