ജിദ്ദ: 60 വയസ്സ് കഴിഞ്ഞ പ്രവാസികൾ ക്ഷേമ പെൻഷന് അപേക്ഷിച്ചാൽ വയസ്സിെൻറ മാനദണ്ഡം പറഞ്ഞ് പെൻഷൻ അപേക്ഷ നിരസിക്കുന്ന അധികൃതരുടെ നിലപാടിൽ കെ.എം.സി.സി ജിദ്ദ ശറഫിയ്യ റയാൻ ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി ആനുകൂല്യത്തിെൻറ നിയമാവലികൾ അറിയാതെ വർഷങ്ങളോളം പ്രവാസിയായി നാട്ടിൽ തിരിച്ചെത്തി പ്രയാസപ്പെടുന്ന 60 വയസ്സ് കഴിഞ്ഞ പ്രവാസികളോട് കാണിക്കുന്ന അനീതി ആണിത്.
ക്ഷേമ പെൻഷന് പ്രായപരിധി നിശ്ചയിക്കാതെ ആർക്കും അപേക്ഷിക്കാനുള്ള അവസരം സൃഷ്ടിക്കാൻ സർക്കാറും, നോർക്കയും, ജനപ്രതിനിധികളും ശ്രദ്ധ ചെലുത്തണമെന്ന് എക്സ്യു കുട്ടീവ് യോഗം ആവശ്യപ്പെട്ടു. സൗദി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർ. ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപ്പറമ്പ് അധ്യക്ഷത വഹിച്ചു. പി.സി.എ. റഹ്മാൻ (ഇണ്ണി), സാബിർ പാണക്കാട്, ജാബിർ ചങ്കരത്ത്, സി.സി. റസ്സാഖ്, ജംഷദ് ബാബു എന്നിവർ സംസാരിച്ചു.
മജീദ് അഞ്ചച്ചവിടിയെ കമ്മിറ്റിയുടെ പുതിയ ജനറൽ സെക്രട്ടറിയായും ജംഷദ് ബാബുവിനെ ട്രഷററായും തെരഞ്ഞെടുത്തു. സുബൈർ വട്ടോളി സ്വാഗതവും മജീദ് അഞ്ചച്ചവിടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.