ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട നാണി ഇസ്ഹാഖ് മാസ്റ്റർക്ക് ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി മുൻ ഭാരവാഹികൾ സ്വീകരണം നൽകി. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ല കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സിയുടെ വിവിധ തലങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന നാണി ഇസ്ഹാഖിന് അർഹമായ അംഗീകരമാണ് പുതിയ സ്ഥാന ലബ്ധി എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികൾ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് കുഞ്ഞിപ്പ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദീർഘ കാലം ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയെ നയിച്ച നാണി മാസ്റ്റർ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത് കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകർക്കും അഭിമാനം നൽകുന്ന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഹാഫിസ് ജാഫർ വാഫി വളാഞ്ചേരി, നാസർ ഹാജി കാടാമ്പുഴ, ഇബ്റാഹീം ഹാജി പാറക്കൽ, അഷ്റഫ് മേലേതിൽ, ടി. കെ അൻവർ സാദത്ത് കുറ്റിപ്പുറം, മുഹമ്മദ് കല്ലിങ്ങൽ, മൊയ്തുപ്പ ഹാജി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മജീദ് കോട്ടീരി നാണി ഇസ്ഹാഖ് മാസ്റ്ററെ ഷാൾ അണിയിച്ചു. നാണി ഇസ്ഹാഖ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ജിദ്ദ - മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച അദ്ദേഹം മുഴുവൻ പ്രവർത്തകരെയും ചേർത്ത് പിടിച്ച് മാതൃക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന് പറഞ്ഞു. കെ. എം മൂസ ഹാജി കോട്ടക്കൽ സ്വാഗതവും മുഹമ്മദലി ഇരണിയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.