റിയാദ്: സംഘ്പരിവാറിന്റെ ന്യൂനപക്ഷ മതധ്രുവീകരണ പ്രവർത്തനങ്ങൾ മതേതര സമൂഹം തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യണമെന്ന് റിയാദ് മാനന്തവാടി മണ്ഡലം കെ.എം.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു. കേവലം മുസ്ലിം മത വിദ്വേഷം മാത്രമല്ല സംഘ്പരിവാറിന്റെ അജണ്ടയെന്ന് മണിപ്പൂരിലെ കലാപം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
അലി കൊളകപ്പാറ ഉദ്ഘാടനം ചെയ്തു. ഷഫീർ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന റിയാദ് മാനന്തവാടി മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് നാസർ കോമ്പിക്ക് ഉപഹാരം നൽകി ആദരിച്ചു. പി.സി. സുധീർ ആമക്കുഴി, ബഷീർ ബത്തേരി, ജാഫർ വൈത്തിരി, മുസ്തഫ പുലിക്കാട് എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം പനമരം സ്വാഗതവും ഹാഷിം അഞ്ചാംമൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.