ദവാദ്മി: പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളിക്ക് കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി തുണയായി. ബിജാദിയയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന കണ്ണൂർ പേരലശ്ശേരി സ്വദേശി നൗഷാദ് നടുകണ്ടിയാണ് ദവാദ്മി ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളം വെൻറിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞശേഷം കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. അസുഖത്തിന് നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് തുടർ ചികിത്സക്കായി നാട്ടിലേക്കു വിട്ടത്.
യാത്ര ചെയ്യാൻ വീൽചെയറിനും ഒപ്പം പോകേണ്ട സഹായിക്കുള്ള വിമാനടിക്കറ്റിനും ആവശ്യമായ ചെലവ് കെ.എം.സി.സി പ്രവർത്തകർ വഹിക്കുകയായിരുന്നു. ഭാരവാഹികൾ ആശുപത്രിയിൽ നൗഷാദിനെ സന്ദർശിക്കുകയും ആവശ്യമായ ടിക്കറ്റും റിയാദ് വിമാനത്താവളത്തിലെത്താനുള്ള വാഹന സൗകര്യവും തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു. വ്യാഴാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ വീൽചെയറിന്റെയും സഹായിയുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.