കെ.എം.സി.സി ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ബിസിനസ് സംരംഭമായ ‘ഫൈബർ ജിദ്ദ’ജനറൽ ബോഡി യോഗം അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ബിസിനസ് സംരംഭമായ 'ഫൈബർ ജിദ്ദ'വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ സാഹചര്യത്തിൽ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം കെ.എം.സി.സി പ്രവർത്തകർ പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും ബിസിനസ് സംരംഭവുമായി മുന്നോട്ടുപോകുന്ന'ഫൈബർ ജിദ്ദ'പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചെയർമാൻ അബു കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. പ്രവാസിയുടെയും കുടുംബത്തിന്റെയും മാന്യമായ ജീവിതം എന്നതാണ് ഫൈബർ ജിദ്ദ നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിൽ ഇപ്പോൾ നടക്കുന്നത് താൽക്കാലിക പ്രതിസന്ധിയാണെന്നും ഭാവിയിൽ ജിദ്ദയിൽ ഉൾപ്പെടെ വൻകിട വികസന പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധിയിൽ പിടിച്ചുനിന്നവർക്കാണ് എന്നും വിജയം ഉണ്ടായിട്ടുള്ളതെന്ന് മുൻകാല അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നാണി ഇസ്ഹാഖ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും മുഹമ്മദ് റഫീഖ് കൂളത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഈയിടെ നാട്ടിൽ നിര്യാതനായ ഫൈബർ ജിദ്ദ അംഗം ഹൈദ്രോസ് കോയ ജിഫ്രി തങ്ങളുടെ അനുസ്മരണവും യോഗത്തിൽ നടന്നു. ലത്തീഫ് മുസ്ലിയാരങ്ങാടി, അഷ്റഫ് തില്ലങ്കേരി, ഖാലിദ് പാളയാട്ട് തുടങ്ങിയവർ സംസാരിച്ചു. ഷബീർ കോഴിക്കോട് സ്വാഗതവും ആഷിർ കുറുവ നന്ദിയും പറഞ്ഞു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.