ജിദ്ദ: കോഴിക്കോട് നിർമിക്കുന്ന അബ്ദുൾറഹിമാൻ ബാഫഖി തങ്ങൾ കമ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ പ്രചരണാർഥം സൗദിയിൽ സന്ദർശനം നടത്തുന്ന കോഴിക്കോട് ജില്ല മുസ്ലിം ലീഗ് നേതാക്കൾക്ക് കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങൾ കമ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്റർ പ്രോജക്ടിനെക്കുറിച്ച് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി എന്നിവർ വിശദീകരിച്ചു.
ചടങ്ങിൽ കെ.എം.സി.സി സൗദി നാഷനൽ ട്രഷറർ അഹ്മദ് പാളയാട്ട്, സെക്രട്ടറി സമദ് പട്ടണിൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് ലത്തീഫ് കാളരാന്തിരി, ജില്ല കമ്മിറ്റി ഭാരവാഹികളായ ടി.കെ. അബ്ദുൽ റഹിമാൻ, സൈദലവി (കുട്ടിമോൻ), റിയാസ് താത്തോത്ത്, നൗഫൽ റഹേലി, ഷാഫി പുത്തൂർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, തഹ്ദീർ, ബഷീർ കീഴില്ലത്ത്, അഷ്റഫ് നല്ലളം എന്നിവർ സംസാരിച്ചു.
ഖാലിദ് പാളയാട്ട്, താരിഖ് അൻവർ, ഫൈസൽ മണലൊടി, മുഹ്സിൻ നാദാപുരം, അഷ്റഫ് പുറക്കാട്ടിരി, മൻസൂർ സിറ്റി, കോയമോൻ ഒളവണ്ണ, ഹനീഫ മൊയ്ദു, റഹീം കാക്കൂർ, റഹീം കൊടുവള്ളി, ബഷീർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും വൈസ് പ്രസിഡൻറ് സുബൈർ വാണിമേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.