ജിദ്ദ: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന സി.എച്ച് സെൻററിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 10 ലക്ഷം രൂപ സംഭാവന നൽകി. കോഴിക്കോട് ജില്ല മുസ്ലിംലീഗ് ആസ്ഥാനമായ ലീഗ് സെൻററിൽ നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, നാഷനൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട്, ജിദ്ദ കെ.എം.സി.സി ട്രഷർ വി.പി. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് കോഴിക്കോട് ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് എം.എ റസാഖ് മാസ്റ്റർക്കാണ് ഫണ്ട് കൈമാറിയത്.
കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മാഈൽ, കുട്ടിഹസ്സൻ ദാരിമി, സി.എച്ച്. സെൻറർ പ്രസിഡൻറ് കെ.പി. കോയ, സെക്രട്ടറി എം.വി. സിദ്ധീഖ് മാസ്റ്റർ, സി.കെ അബ്ദുറഹ്മാൻ, ടി.പി. മുഹമ്മദ്, മൂസ്സ മൗലവി, മരക്കാർ ഹാജി, ഒ. ഹുസൈൻ, സി. ദാവൂദ്, ടി.സി. മൊയ്തീൻ കോയ, മഹ്മൂദ് വടകര, അഷ്റഫ് കോങ്ങയിൽ, ലത്തീഫ് പൂനൂർ, കെ.വി. കോയ, അനസ് പരപ്പിൽ, മൊയ്തു മൂസ്സാരി, സി.എം. ഖാദർ, എൻ.സി. മുഹമ്മദ്, ഹനീഫ പാണ്ടികശാല, എൻ.കെ. അലി, സി.കെ. ലത്തീഫ്, സി.പി. അസീസ്, ഇഖ്ബാൽ മാളിയേക്കൽ, മൂസ കാപ്പാട്, ഹാരിസ് വടകര, സാറൂഖ് കോയ തുടങ്ങി നിരവധി മുൻ കെ.എം.സി.സി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.