ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ മത്സരങ്ങളുടെ ഫിക്സ്ചർ, ട്രോഫി പ്രകാശനം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഫിക്സ്ചർ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ മുൻനേതാവ് കുട്ടി മൗലവി മുഖ്യാതിഥിയായി.
നാസിഫ് (ഗ്ലോബ് ലോജിസ്റ്റിക്സ്), ഇസ്മയിൽ മുണ്ടക്കുളം,ആസിഫ് (അൽമാസ്), ലത്തീഫ് കാപ്പുങ്ങൽ (എൻ കൺഫർട്സ്), ഇസ്ഹാഖ് പൂണ്ടോളി, സലീം മമ്പാട് എന്നിവർ ട്രോഫി ലോഞ്ചിങ് നിർവഹിച്ചു. വിവരണം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അബൂ കട്ടുപ്പാറയും നിയമാവലികൾ ഫത്താഹ് താനൂരും അവതരിപ്പിച്ചു.
ഒ.കെ.എം മൗലവി, നാസർ വെളിയങ്കോട്, സി.കെ കുഞ്ഞിമരക്കാർ, അയ്യൂബ് മാസ്റ്റർ, റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, വി.പി അബ്ദുറഹിമാൻ, ഹുസൈൻ കരിങ്കര, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, അഷ്റഫ് മുല്ലപ്പള്ളി, യാസിദ് തിരൂർ, ഉനൈസ് കരിമ്പിൽ, സി.ടി ശിഹാബ്, അലി പാങ്ങാട്ട്, സൈദലവി പുളിയക്കോട്, നൗഫൽ ഉള്ളടൻ, ജാഫർ അത്താണിക്കൽ, മജീദ് കള്ളിയിൽ, ശിഹാബ് കണ്ണമംഗലം എന്നിവർ സംസാരിച്ചു.
സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ട്രഷറർ ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. മുഹമ്മദാലി മുസ്ലിയാർ ഖിറാഅത്ത് നടത്തി. ചടങ്ങിൽ ബേബി നീലാമ്പ്ര, ഹസ്സൻ ബത്തേരി, ഷബീർ ലവ, മജീദ് കോട്ടീരി, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, എ.കെ ബാവ, അഷ്റഫ് താഴേക്കോട്, അയ്യൂബ് സീമാക്ക്, അൽ മുർത്തു, യഅക്കൂബ് ബാബു (അട്മോണ്ട്) എന്നിവർ പങ്കെടുത്തു.
മത്സരങ്ങൾ നവംബർ ഒന്നിന് ആരംഭിക്കും.ഒന്നിന് വൈകീട്ട് 4.30 ന് മാർച്ച് പാസ്റ്റോടെ പരിപാടികൾ ആരംഭിക്കും. മലപ്പുറം ജില്ലയിലെ 16 കെ.എം.സി.സി മണ്ഡലം കമ്മിറ്റികളും നാല് ജൂനിയർ ടീമുകളുമാണ് നയൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.