നജ്മുദ്ദീൻ പൊഴുതന, സീതി കൊളക്കാടൻ, ഷറഫുദ്ദീൻ മൂത്തോടൻ പൊഴുതന, അബ്ദുൽ സലാം ചോലമുഖത്ത്
ജിദ്ദ: കെ.എം.സി.സി ജിദ്ദ കിലോ 10 ഏരിയ കമ്മിറ്റി വിപുലമായ സമ്മേളനം സംഘടിപ്പിച്ചു. ഏരിയ ചെയർമാനും ജിദ്ദ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡൻറുമായ സീതി കൊളക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നജ്മുദ്ദീൻ പൊഴുതന അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസറായ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ റഹ്മാൻ വെള്ളിമാട്കുന്നും നിരീക്ഷകരായി സൗത്ത് സോൺ കെ.എം.സി.സി പ്രസിഡന്റ് നസീർ വാവക്കുഞ്ഞ്, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് ചപ്പാരക്കടവ് എന്നിവർ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പിലൂടെ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഉസ്മാൻ പട്ടാമ്പി , അബ്ദുല്ല ദാരിമി, സെൻട്രൽ, ജില്ല കമ്മിറ്റി നേതാക്കൾ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്ന് സംസാരിച്ചു. 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുതിർന്ന നേതാവ് ഉസ്മാൻ പട്ടാമ്പിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഷറഫുദ്ദീൻ മൂത്തോടൻ നന്ദിപറഞ്ഞു. അബ്ദുള്ള ദാരിമി പ്രാർഥന നടത്തി.
ഭാരവാഹികൾ: നജ്മുദ്ദീൻ പൊഴുതന (ചെയർ.), സീതി കൊളക്കാടൻ (പ്രസി.), അഷ്റഫ് കരുവത്തിൽ, യുസുഫ് പുലയകളത്തിൽ, സിദ്ദീഖ് കൈനിക്കൽ, അബ്ദുള്ള ദാരിമി (വൈസ് പ്രസി.), ഷറഫുദ്ദീൻ മൂത്തോടൻ പൊഴുതന (ജന. സെക്ര.), അബ്ദുൽ നിഷാദ്, അഷ്റഫ് കള്ളിക്കൂടത്തിൽ, നസറുദ്ദീൻ വിളക്കാട്ടുകാവിൽ, ജാഫർ കള്ളിയാട്ടിൽ (ജോ. സെക്ര.), അബ്ദുൽ സലാം ചോലമുഖത്ത് (ട്രഷ.), അബ്ദുൽ സമദ് മുഹമ്മദ്, പി.സി.എം. അബ്ദുള്ള കുട്ടി, മുഹമ്മദ് കുട്ടി തയ്യിൽ, അബ്ദുൽ സലീം മഞ്ചേരി (ഉപ സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.