അബഹ: കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ.എം.സി.സി പ്രീമിയർ സോക്കർ മന്തി അൽ ബിലാദ് എഡിഷൻ ഏകദിന ഫുട്ബാൾ ടൂർണമെൻറ് ഈദ് ദിനമായ ഞായറാഴ്ച നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ഖമീസ് മുശൈത്ത് നാദി അൽദമക് സ്റ്റേഡിയത്തിൽ മത്സരങ്ങൾ കിക്കോഫ് ചെയ്യും. വിവിധ ടൂർണമെൻറുകളിലെ മികച്ച പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കെപ്പെട്ട നാല് ടീമുകളാണ് മന്തി അൽ ബിലാദ് നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്.
റണ്ണേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും അൽ ജനൂബ് ഇൻറർനാഷനൽ സ്‌കൂൾ സമ്മാനിക്കും. സൺ പ്ലാസ്റ്റ് പ്ലാസ്റ്റിക്സ് സെക്കൻഡ് റണ്ണേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും നൽകും. നിലവിലെ ചാമ്പ്യൻമാരായ മന്തി അൽ ബിലാദ് ഫാൽക്കൺ എഫ്.സി, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ലൈഫ് ടൈം വാച്ചസ് മെട്രോ സ്പോർട്‌സ് മുൻ ചാമ്പ്യന്മാരായ റോയൽ ട്രാവൽസ് കാസ്‌ക് ഖമീസ്, കഴിഞ്ഞ സീസണിലെ ജയൻറ് കില്ലേഴ്‌സ് ആയ ഷിഫാ അൽ ഖമീസ് വാർസോൺ ബ്രദേഴ്‌സ് എന്നീ ടീമുകൾ നോക്കൗട്ട് ടൂർണമെൻറിൽ മാറ്റുരക്കും.
ഐ.എസ്.എൽ സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പടെയുള്ള പ്രമുഖർ വിവിധ ടീമുകൾക്കായി ബൂട്ടണിയും. ചാമ്പ്യൻസ്, റണ്ണേഴ്സ‌് അപ്പ്, സെക്കൻഡ് റണ്ണേഴ്‌സ് ടീമുകൾക്കായി 25,000 റിയാൽ പ്രൈസ് മണി നൽകും. ആദ്യ സെമി ഫൈനലിൽ ഫാൽക്കൺ എഫ്.സി വാർസോൺ ബ്രദേഴ്സുമായി ഏറ്റുമുട്ടും. രണ്ടാം സെമിയിൽ മെട്രോ സ്പോർട്സും കാസ്ക് ക്ലബ്ബും ഏറ്റുമുട്ടും. തുടർന്ന് ലൂസേഴ്സ് ഫൈനൽ, ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ നടക്കും.
ഖമീസ് മുശൈത്ത് ഗവർണർ ഖാലിദ് ബിൻ സഈദ് ബിൻ മുശൈത്ത്, ഖമീസ് ഗവർണറേറ്റ് മാനേജർ യാസർ അലി അൽ ദഅറം, അൽ നോറസ് ഗ്രൂപ്പ് ചെയർമാൻ സാലിഹ് മൻസൂർ ഷഹറാനി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
അസീർ മേഖലയിലെ സാംസ്കാരിക സാമൂഹിക നേതാക്കളും കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സൗദിയുടെ വിവിധ മേഖലകളിൽ നിന്നെത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് മത്സരം വീക്ഷിക്കാൻ വിപുലമായ സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. വിവിധ പരിപാടികളും കുടുംബങ്ങൾക്ക് മത്സരം വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂർ, കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദ് കുട്ടി മാതാപ്പുഴ, പ്രീമിയർ സോക്കർ സംഘാടക സമിതി ജനറൽ കൺവീനർ മൊയ്‌തീൻ കട്ടുപ്പാറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് വയനാട്, ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, മന്തി അൽ ബിലാദ് എം.ഡി റഊഫ് ഇരിങ്ങല്ലൂർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അലി സി. പൊന്നാനി, ബഷീർ മലപ്പുറം റോയൽ ട്രാവൽസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.