ദമ്മാം: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ ‘വൺ കാൾ വൺ വോട്ട്’ സൗദി തല തെരഞ്ഞെടുപ്പു കാമ്പയിന് ദമ്മാമിൽ തുടക്കം. അൽറയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ പ്രവാസി സംഘടന നേതാക്കൾ സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തി ഫാഷിസ്റ്റ് ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഇ. കെ. സലിം (ഒ.ഐ.സി.സി )കെ. എം. ബഷീർ (കെ ഐ ജി )സാജിത് ആറാട്ടുപുഴ (മാധ്യമ പ്രവർത്തകൻ)മാലിക് മക്ബൂൽ,മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര)ശബ്ന നജീബ്, ലിബി ജെയിംസ് (ഒ.ഐ.സി.സി ) കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഷൗക്കത്ത് അലി ഹാജി എന്നിവർ സംസാരിച്ചു. പി.ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് ഗസാൽ, നൗഷാദ് കെ.എസ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ എന്നിവർ സംബന്ധിച്ചു.
കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദീൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്, ഖാദർ അണങ്കൂർ, അറഫാത്ത് കാസർകോട്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.