റിയാദ്: സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന് സുലൈ ഏരിയയിൽ തുടക്കമായി. കാമ്പയിൻ ഉദ്ഘാടനം സുലൈ ഏരിയ കെ.എം.സി.സി ചെയർമാൻ സലാം പയ്യനാട് അപേക്ഷ ഫോറം ഉമർ മീഞ്ചന്തക്ക് നൽകി നിർവഹിച്ചു. പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഒക്ടോബർ ഒന്നിന് തുടങ്ങിയ സാമൂഹിക സുരക്ഷ പദ്ധതി 2021 അംഗത്വ കാമ്പയിന് ഡിസംബര്‍ 15ന് അവസാനിക്കും.
ഏഴുവർഷത്തിനിടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ആശ്രയമായി മാറിയ പദ്ധതിയിൽ എല്ലാ കെ.എം.സി.സി പ്രവർത്തകരെയും അംഗങ്ങളാക്കാനും ഏരിയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഷൗഹീദ് കല്ലായി, അബ്ദുല്ല കോയ, ബാവ കച്ചേരിപ്പടി, നിഷാദ് കെ.പി. കക്കാട്, സുധീർ വയനാട്, ശാഹുൽ ഹമീദ്, സുബൈർ മുക്കം എന്നിവരാണ് കാമ്പയിൻ സമിതി കൺവീനർമാർ.
ഭാരവാഹികളായ സലാം പയ്യനാട്, ഷൗഹീദ് കല്ലായി, ഉമർ മീഞ്ചന്ത, അബ്ദുല്ല കോയ, ബാവ കച്ചേരിപ്പടി, സഹദ് മഞ്ചേരി, റിയാസ് മഞ്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൂസ ഫൗലാദ് സ്വാഗതവും ശരീഫ് പയ്യാനക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.