ജിദ്ദ: കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ 'സ്നേഹ സാന്ത്വനം' പെൻഷൻ പദ്ധതിയുടെ അഞ്ചാം വർഷ ഉദ്ഘാടനം പ്രസിഡൻറ് കെ.എം. മൂസ ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിർധന രോഗികളെ സഹായിക്കുന്ന പെൻഷൻ പദ്ധതി മാതൃകപരമായ ജീവകാരുണ്യ പ്രവർത്തനമാണെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, കോട്ടക്കൽ മുനിസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, ജിദ്ദ മലപ്പുറം ജില്ല പ്രസിഡൻറ് ഗഫൂർ പട്ടിക്കാട്, കോട്ടക്കൽ മണ്ഡലം ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി, കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് യു.എ. നസീർ, കോട്ടക്കൽ മുനിസിപ്പൽ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് മേലേതിൽ, ട്രഷറർ അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ), ഷൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. നാല് വർഷമായി പെൻഷൻ വിതരണം കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്ന കല്ലൻ ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.