റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സുബൈർ അരിമ്പ്രക്ക് യാത്രയയപ്പ് നൽകി. സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റിയുടെ ഉപഹാരം അഷ്റഫ് വേങ്ങാട്ടും സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സി.പി. മുസ്തഫയും സുബൈറിന് കൈമാറി. ആലപ്പുഴ ജില്ല കെ.എം.സി.സിക്കു വേണ്ടി താജ് തവക്കൽ, കണ്ണൂർ ജില്ല കമ്മിറ്റിക്കു വേണ്ടി അൻവർ വാരം, കൊല്ലം ജില്ല കമ്മിറ്റിക്കു വേണ്ടി റഹീം ക്ലാപ്പനയും ഫിറോസ് കൊല്ലവും കാസർകോട് ജില്ല കമ്മിറ്റിക്കു വേണ്ടി ഷാഫി സെഞ്ച്വറിയും സുബൈറിന് ഉപഹാരങ്ങൾ സമ്മാനിച്ചു.
അബ്ദുസ്സലാം തൃക്കരിപ്പൂർ, സത്താർ കായംകുളം, താജ് തവക്കൽ, മഹമൂദ് കയ്യാർ, സലീം ചാലിയം, റഹീം ക്ലാപ്പന, ഷാജി കരിമുട്ടം കൊല്ലം, ജലീൽ ആലുവ, അൻഷാദ് കൈപ്പമംഗലം, അഷ്റഫ് വെള്ളേപ്പാടം, പി.സി. അലി വയനാട്, അബ്ദുറഹ്മാൻ ഫറോക്ക്, അബ്ദുൽ മജീദ് പയ്യന്നൂർ, കെ.പി. മുഹമ്മദ് കളപ്പാറ, കുഞ്ഞിപ്പ തവനൂർ, റഹ് മത്ത് അഷ്റഫ്, സുഹൈൽ കൊടുവള്ളി, നിസാർ ആനങ്ങാടി എന്നിവർ സംസാരിച്ചു. കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട്, സിദ്ദീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം, സഫീർ പറവണ്ണ, ഷഫീഖ് കൂടാളി, അഷ്റഫ് അച്ചൂർ, ജാഫർ സാദിഖ് പുത്തൂർമഠം, മുസ്തഫ വേളൂരാൻ, കെ.സി ലത്തീഫ്, ജസീല മൂസ, നുസൈബ മാമു, ഖമറുന്നീസ മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി. ജലീൽ ആലുവ ഖിറാഅത്ത് നടത്തി. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി ഷാഹിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.