റിയാദ്: ഇരുവൃക്കകളും തകരാറിലായി ജോലിചെയ്യാൻ പറ്റാതെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ദിന് ഹണിബീസ് റിയാദ് കുടുംബ കൂട്ടായ്മ പ്രവർത്തകർ തുണയായി. റിയാദിലെ സുെലയിൽ ജോലിചെയ്യുന്ന ഇദ്ദേഹം അവശനിലയിലായതിനെ തുടർന്ന് ബദിയയിലെ സാമൂഹിക പ്രവർത്തകൻ റാഫി പുല്ലാളൂർ സഹായവുമായി രംഗത്തെത്തുകയായിരുന്നു.
തുടർന്ന് അൽറയാൻ ക്ലിനിക്കിലെ ഡോ. സഫീറിെൻറ അടുക്കലെത്തിച്ച് നടത്തിയ പരിശോധനയിൽ ഇരു വൃക്കകളും തകരാറിലാെണന്ന് കണ്ടെത്തി. ഇദ്ദേഹത്തെ അടിയന്തരമായി നാട്ടിലേക്ക് അയക്കണമെന്ന വൈദ്യോപദേശത്തെ തുടർന്ന് യാത്രരേഖകൾ ശരിയാകുന്നതുവരെ സാമൂഹിക പ്രവർത്തകരായ അസ്ലം പാലത്ത്, സിദ്ദീഖ് കോവൂർ എന്നിവരുടെ സഹായത്തോടെ റിയാദ് ശുമൈസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, കബീർ പട്ടാമ്പി എന്നിവരുടെ ഇടപെടൽവഴി തർഹീലിൽ നിന്ന് ഫൈനൽ എക്സിറ്റ് ലഭ്യമാക്കി.റിയാദ് ഹണിബീസ് അംഗങ്ങളായ ഷമീർ അൽകസർ, അസീസ് അൽമാൽകി, ആനി സാമുവൽ, ജലീൽ കൊച്ചിൻ, കബീർ പട്ടാമ്പി, ശരീഫ് വാവാട്, ശാഹിദ്, ഫൈസൽ പാലക്കാട്, സലാം തൊടുപുഴ, ഷമീർ അലി, റിയാസ് റഹ്മാൻ, ഷംനാസ് എന്നിവർ സഹായവുമായി രംഗത്തുണ്ടായിരുന്നു. നാട്ടിലേക്കുള്ള യാത്രയിൽ റാഫി പുല്ലാളൂർ ഇദ്ദേഹത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.