റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും തസ്കിയ്യത് ക്യാമ്പും യാനാബ ഇസ്തിറാഹയിൽ നടന്നു. 400ലധികം പേർ പങ്കെടുത്തു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, കൊണ്ടോട്ടി മണ്ഡലം മുൻ പ്രസിഡൻറ് അലവിക്കുട്ടി ഒളവട്ടൂർ, കോഴിക്കോട് മുസ്ലിം ലീഗ് സൗത്ത് നിയോജക മണ്ഡലം സെക്രട്ടറി അർശുൽ അഹമ്മദ്, മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളായ മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, മലപ്പുറം ജില്ല വെൽഫെയർ ഭാരവാഹികളായ റഫീഖ് മഞ്ചേരി, റിയാസ് ചിങ്ങത്ത് തുടങ്ങിയവർ പങ്കെടുത്തു. തസ്കിയ്യത് ക്യാമ്പിൽ ഫർഹാൻ കാരകുന്ന് ക്ലാസെടുത്തു. മണ്ഡലം സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും ഇഫ്താർ കമ്മിറ്റി ചെയർമാൻ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
ചെയർമാൻ പി.എം. ബഷീർ സിയാംകണ്ടവും ഫിറോസ് പള്ളിപ്പടിയും പരിപാടികൾക്ക് നേതൃത്വം നൽകി. ബഷീർ വിരിപ്പാടം, വാഹിദ് കൊണ്ടോട്ടി, ലത്തീഫ് പുളിക്കൽ, ലത്തീഫ് ചെറുകാവ്, റിയാസ് പി. സിയാംകണ്ടം, സുൽഫി വാഴക്കാട്, ശംഷാദ് വാഴക്കാട്, സൈദ് പെരിങ്ങാവ്, എ.കെ. സാജിദുൽ അൻസാർ, സമദ് ചീക്കോട്, ജാബിർ പണിക്കരപുറായ, ഹൈദർ ചീക്കോട്, ഷെഫീഖ് മുണ്ടക്കൽ, കെ.ടി. മുഹമ്മദ് ചീക്കോട്, അൻവർ ജമാൽ ഓമാനൂർ, ഹനീഫ് മുതുവല്ലൂർ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.