റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിന ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികൾ സൗദി ദേശീയഗാനത്തോടുകൂടി ആരംഭിച്ചു.
മധുര വിതരണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ജെറിൻ മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനായ ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലങ്ക്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജു കുട്ടി, ട്രഷറർ സുധീർ തുടങ്ങിയവർ സംസരിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വ കാർഡ്, നോർക്ക തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു. ജോ. സെക്രട്ടറി സജീവ് മത്തായി, റെനി ബാബു, മണികണ്ഠൻ, റോയ് ജോൺ, ഡാനിയേൽ, തോമസ് പണിക്കർ, തോമസ് ഉമ്മൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ രാജു ഡാനിയേൽ സ്വാഗതവും സെക്രട്ടറി ജൈബു ബാബു നന്ദിയും പറഞ്ഞു. റിയാദിലെ പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ ഗാനസന്ധ്യ പരിപാടിക്ക് മാധുര്യമേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.