ജിദ്ദ: കോട്ട വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) 22ാം വാർഷികവുമായി ബന്ധപ്പെട്ട് ജിദ്ദയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കോട്ട കരണ്ടകാട്ട് സമീറിനുള്ള യാത്രയയപ്പും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്നും സ്ട്രാറ്റജിക് മാനേജ്മെന്റിൽ ഉന്നത വിജയം നേടിയ ഷൗക്കത്ത് അലി കോട്ടക്കുള്ള ആദരവും പരിപാടിയിൽ നടന്നു.
ഗ്ലോബൽ ബ്രിഡ്ജ് ജനറൽ മാനേജർ അബ്ദുറഹ്മാൻ എ.എം യൂസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മാറുന്ന ലോകത്ത് കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ പ്രാർഥനപൂർവം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കോട്ട വെൽഫെയർ അസോസിയേഷൻ ചെയർമാൻ യൂസഫ് കോട്ട അധ്യക്ഷത വഹിച്ചു. കുടുംബബന്ധത്തിലെ മതപരവും സമൂഹികവുമായ പാരസ്പര്യത്തെക്കുറിച്ച് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സലാഹ് കാരാടാൻ സംസാരിച്ചു.
ജിദ്ദ സമൂഹത്തില്‍ കോട്ട കുടുംബം നടത്തിവരുന്ന മാനുഷിക ഇടപെടലുകളെക്കുറിച്ചും മുന്‍കാല കുടുംബാംഗങ്ങളുടെ സമൂഹിക ഇടപെടലുകളെക്കുറിച്ചും മാധ്യമ പ്രവർത്തകൻ മുസാഫർ അനുസ്മരിച്ചു. മുഖ്യ രക്ഷാധികാരി ഹനീഫ കോട്ട, മുഹമ്മദ് അഷ്റഫ് കോട്ട കൊണ്ടോട്ടി (ഇൻമാ ട്രേഡിങ്, കാക്കിയ മക്ക), ഷഫീക്ക് അലി കോട്ട (കേരള സിവിൽ ഡിഫൻസ്), സലീന മുസാഫർ, അബ്ബാസ് കാളങ്ങാടൻ.
റിയാസ് കൊട്ടപ്പുറം റിയാദ്, ഹാഷിം, ഷഫീഖ് കുറുപ്പത്ത്, കെ.ടി ലിയാ ബാപ്പു, അഷ്കർ കോട്ട എന്നിവർ സംസാരിച്ചു. നൗഷാദ് ഫാറൂഖ് കോളജ്, റഷീദ് കാളികാവ്, ഷാദാ റഷീദ് എന്നിവർ സംഗീതവിരുന്നിന് നേതൃത്വം നൽകി. വൈസ് ചെയർമാൻ കോട്ട ഷൗക്കത്ത് അലി പുതുപ്പറമ്പത്ത് സ്വാഗതവും ജനറൽ സെക്രട്ടറി ലിയാഖത്ത് അലി കോട്ട നന്ദിയും പറഞ്ഞു. മുഹമ്മദ് മിഷാൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.