കോട്ടക്കൽ സ്വദേശി അൽഖർജിൽ മരിച്ചു

അൽ-ഖർജ്: മലയാളി ഹൃദയാഘാതം മൂലം അൽഖർജിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ വലിയപറമ്പ് സ്വദേശി കാലടി ഖാലിദാണ്​ (45) ജോലിക്കിടെ ​െനഞ്ചുവേദനയുണ്ടാവുകയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിടെ മരിക്കുകയും ചെയ്​തത്​. പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ നിന്ന് വന്നിട്ട് അഞ്ചു വർഷമായി. ഭാര്യ: മൈമൂന. മക്കൾ: സൗദ, ഉമ്മുസൽമ, അലി അസ്ക്കർ. മരുമക്കൾ: ഹാഷിം മുള്ളക്കടവൻ, റഫീഖ് പള്ളിയാട്, ഫാത്തിമ ജസ്ന. 
മൃതദേഹം അൽഖർജിൽ ഖബറടക്കുമെന്ന് സഹോദരപുത്രൻ അസൈനാർ, നാസർ ചെർപ്പളശ്ശേരി എന്നിവർ അറിയിച്ചു.

Tags:    
News Summary - kottakkal-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.