ജുബൈൽ: കോവിഡ് പടരുന്ന സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കുന്നതിന് വേണ്ടി സൗദിയിലെ 20 സർ വകലാശാല കാമ്പസുകളിൽ 9,045 കിടക്കകളും 6,000 മുറികളും സജ്ജീകരിച്ചതായി സർവകലാശാല വിദ് യാഭ്യാസ മന്ത്രാലയ വക്താവ് താരിഖ് അൽ അഹ്മരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ വിനിയോഗത്തിന് വേണ്ടിയാണ് 77 കെട്ടിടങ്ങളിലായി വാർഡുകൾ ഒരുക്കിയിട്ടുള്ളത്. ഇവയിൽ സ്യൂട്ടുകളും ക്രമീകരിച്ചിട്ടുണ്ട്.
പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി മൂവായിരത്തോളം കിടക്കകളുള്ള ആറ് ആശുപത്രികൾ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭ അംഗീകരിച്ച അക്കാദമിക് കലണ്ടറിന് അനുസൃതമായി ഡിപ്ലോമ, മാസ്റ്റർ, ഡോക്ടറൽ ബിരുദങ്ങൾ ഉൾപ്പെടെ എല്ലാ ഘട്ടങ്ങളിലുമുള്ള വിദൂര വിദ്യാഭ്യാസ പ്രക്രിയ മന്ത്രാലയം തുടരും. സ്കൂളുകളിലും സർവകലാശാലകളിലും പഠനം നിർത്തിെവച്ചതിന് ശേഷം 133ലധികം ബിരുദാനന്തര ബിരുദ, ഗവേഷണ പ്രബന്ധങ്ങൾ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ വിർച്വൽ സംവിധാനം വഴി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. യൂനിവേഴ്സിറ്റി പോർട്ടലുകളിൽ 142 ലക്ഷം ഉള്ളടക്കങ്ങൾ ചേർത്തു. ഒമ്പത് ലക്ഷത്തിന് മുകളിൽ ആളുകൾ ഇൗ പോർട്ടലുകൾ ഉപയോഗപ്പെടുത്തി.
സർവകലാശാല പോർട്ടലുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫയലുകൾ കാണുന്നവർ പ്രതിദിനം ശരാശരി 60 ലക്ഷമായി. നിലവിലെ സാഹചര്യത്തിൽ പരീക്ഷകളെക്കുറിച്ച് സ്വീകരിക്കുന്ന നടപടികൾ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം സർവകലാശാലകളുമായി ചർച്ചകൾ തുടരുകയാണ്. സെമസ്റ്റർ കാര്യങ്ങളിലടക്കം ഉടൻ തന്നെ തീരുമാനം കൈക്കൊള്ളും. നിലവിൽ 92,893 കുട്ടികൾക്കാണ് വിദേശ സ്കോളർഷിപ് ഉള്ളത്. സ്കോളർഷിപ് വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും വിദേശ രാജ്യങ്ങളിലെ സൗദി നയതന്ത്ര ഉദ്യോഗസ്ഥർ പിന്തുടരുന്നുണ്ട്. സ്കോളർഷിപ് വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ സമയം റദ്ദാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ഈ വിദ്യാർഥികളുടെ സുരക്ഷക്കും രാജ്യത്തേക്ക് മടങ്ങിവരാനുള്ള നടപടികളുണ്ടായാൽ നിലവിലെ അക്കാദമിക് സെമസ്റ്റർ കാലാവധി മാറ്റിെവക്കുന്നതിനുള്ള അവസരം സ്കോളർഷിപ് വിദ്യാർഥികൾക്ക് ലഭ്യമാക്കും. വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിനുള്ള സമഗ്ര പരിശ്രമത്തിന് എല്ലാ യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥർക്കും അക്കാദമിക് ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കും അൽ-അഹ്മരി നന്ദി അറിയിച്ചു. വിദ്യാഭ്യാസം നിങ്ങളുടെ വീടുകളിൽ നിങ്ങളെ ബന്ധിപ്പിക്കുന്നു, നിങ്ങൾക്ക് സ്ഥിരമായ സുരക്ഷ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.