ജിദ്ദ: കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു മരണം. ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് മരിച്ച ഷമീർ. പിതാവ്: ആലിക്കോയ, മാതാവ് ഇമ്പിച്ചി പാത്തുമ്മാബി, ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. മരണാന്തര നിയമനടപടികൾക്കും മറ്റു സഹായത്തിനും കുടുംബത്തോടൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.