കോഴിക്കോട് സ്വദേശിയായ ഉംറ തീർഥാടക മരിച്ചു

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മടവൂർ കല്ലുമുട്ടയിൽ ഫൈറൂസ (32) മക്കയിൽ നിര്യാതയായി. ഞായറാഴഴ്ച പിതാവ് ഉമ റിനും മാതാവ് കുൽസുവിനും ഒപ്പം തീർഥാടനത്തിന് എത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ പനി ബാധിച്ച് മരണപ്പെട്ടു.

ഭിന്നശേഷിയുള്ള ഇവർ ചിത്ര രചനയിലും കരകൗശല നിർമാണത്തിലും മികവ് പ്രകടിപ്പിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വ്യാഴാഴ്ച മഗ്്രിബിന് ശേഷം ശറായ്യ മഖ്ബറയിൽ ഖബറടക്കി. നിയനടപടികൾക്ക് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകി.

Tags:    
News Summary - kozhikode native died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.