റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ‘മുഹബ്ബത്ത് നൈറ്റ്’ പരിപാടിയോടനുബന്ധിച്ച് നിർധനരായ വൃക്കരോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളിൽ രണ്ടെണ്ണം കൂടി കൈമാറി.
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനും ബേപ്പൂർ മണ്ഡലം ഡെവലപ്മെൻറ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെൻററിനുമാണ് മെഷീനുകൾ നൽകിയത്. ശാന്തി ആശുപത്രിയിൽ നടന്ന ചടങ്ങിൽ അറബ് കൺസൾട്ടൻറ് ഹോം സി.ഇ.ഒ നജീബ് മുസ്ലിയാരകത്ത്, എ.സി.എച്ച് മാനേജരും ഫാഷൻ ഡിസൈനറുമായ ഫാത്തിമ ഷൈമിൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോടൻസ് മുൻ ചീഫ് ഓർഗനൈസർ മുഹ്യുദ്ദീൻ സഹീർ ശാന്തി ആശുപത്രി ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫിന് രണ്ടാമത്തെ മെഷീൻ കൈമാറി. മൂന്നാമത്തെ മെഷീൻ ബേപ്പൂർ മണ്ഡലം ഡെവലപ്മെൻറ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെൻററിനുവേണ്ടി ചെയർമാൻ വി.കെ.സി. മുഹമ്മദ് കോയ മുഹിയുദ്ദീൻ സഹീറിൽനിന്ന് ഏറ്റുവാങ്ങി. ആദ്യത്തെ മെഷീൻ കോഴിക്കോട് ഇഖ്റ ആശുപത്രിക്ക് നേരത്തെ നൽകിയിരുന്നു. ഇരു ചടങ്ങുകളിലുമായി ശാന്തി ആശുപത്രി ജനറൽ മാനേജർ എം.കെ. മുബാറക്, ട്രസ്റ്റ് സെക്രട്ടറി ഇ.കെ. മുഹമ്മദ്, ബേപ്പൂർ ഡെവലപ്മെൻറ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഖാലിദ് (ഹാപ്പി ഗ്രൂപ്), ട്രസ്റ്റ് കൺവീനർ ഗംഗാധരൻ മാഷ്, മാനേജർ പി.ടി. മനോജ്, രാജൻ (കെ.ടി.സി), കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ മുജീബ് മുത്താട്ട്, കോഴിക്കോടൻസ് ഫൗണ്ടർ മെംബർ ശകീബ് കൊളക്കാടൻ, ഫൗണ്ടർ ഒബ്സെർവർ മിർഷാദ് ബക്കർ, അഡ്മിൻ ലീഡ് മുനീബ് പാഴൂർ, ബിസിസസ് ലീഡ് ഷമീം മുക്കം, വെൽഫെയർ ലീഡ് മുസ്തഫ നെല്ലിക്കാപറമ്പ്, ഷാജു മുക്കം, റിജോഷ് കടലുണ്ടി, ഫാസിൽ വേങ്ങാട്ട്, ലത്തീഫ് തെച്ചി, കബീർ നല്ലളം, മജീദ് പൂളക്കാടി, സിദ്ദീഖ് പാലക്കൽ, മഷ്ഹൂദ് ചേന്ദമംഗലൂർ, സലാം കൊടുവള്ളി, ഒ.കെ. സലാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.