യാമ്പു: രാജ്യത്ത് ശക്തിപ്പെട്ട് വരുന്ന വര്‍ഗീയ ഫാഷിസ്റ്റ്് ശക്തികള്‍ക്കെതിരെ സമൂഹത്തിന്‍െറ പൊതുവായ നന്മക്ക് ജാതി,മത,രാഷ്ട്രീയ ചിന്ത കള്‍ക്കതീതമായി കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു. തനിമ യാമ്പു ചാപ്റ്റര്‍ ‘സമാധാനം മാനവികത’ കാമ്പയിന്‍െറ ഭാഗമായി മറൈന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ സമത്വവും സമാധാനവും കനത്ത ഭീഷണി നേരിടുകയാണ്. മുഴുവന്‍ ജനങ്ങള്‍ക്കും അപകടകരമായ ഒന്നാണ് ഫാഷിസം എന്നത് തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് അതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് നാമുള്ളത്. ആഗോള തലത്തില്‍ തന്നെ അസഹിഷ്ണുത വളര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് റൊണാള്‍ഡ് ട്രംപ് എത്തിയതോടെ സമാധാനത്തിനും മാനവികതക്കും മത നിരപേക്ഷതക്കും നില കൊള്ളുന്നവരുടെ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. - അദ്ദേഹം പറഞ്ഞു. തനിമ യാമ്പു സോണല്‍ പ്രസിഡന്‍റ് സലീം വേങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജന്‍ നമ്പ്യാര്‍, ശങ്കര്‍ എളങ്കൂര്‍, സാബു വെളിയം, മുഹമ്മദ് ഖാദര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. നാടകവും സംഗീതവും നൃത്തവും സംഗീതശില്പവുമെല്ലാം കൂട്ടിയിണക്കിയ കലാവിരുന്ന് ഹൃദ്യമായിരുന്നു. സാബു വെള്ളാരപ്പള്ളി രചനയും മുരളി മോഹന്‍ സംവിധാനവും ചെയ്ത ‘പഥികര്‍’ നാടകം അരങ്ങേറി. യൂത്ത് ഇന്ത്യ, സ്റ്റുഡന്‍റ്സ് ഇന്ത്യ, മലര്‍വാടി തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
സോണല്‍ സെക്രട്ടറി നാസിമുദ്ദീന്‍ തിരുവനന്തപുരം, സമിതി അംഗങ്ങളായ നസീറുദ്ദീന്‍ ഓമണ്ണില്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, വനിതാവിഭാഗം സാരഥികളായ നസീബ സി.പി, റാഷിദ സലിം, മലര്‍വാടി കോ-ഓര്‍ഡിനേറ്റര്‍ പി.കെ.സഹീര്‍, സ്റ്റുഡന്‍റ്സ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ഇര്‍ഫാന്‍ നൗഫല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.