റിയാദ്: കുഞ്ചാക്കോ ബോബന് ആരാധകരുടെ സംഘടനയായ ചാക്കോച്ചന് ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് കൂട്ടായ്മയും ഹൈപ്പർ കാർഗോയും ചേർന്ന് ചാക്കോച്ചൻ സിനിമയില്‍ എത്തിയതിന്റെ സിൽവർ ജൂബിലി ആഘോഷം റിയാദില്‍ സംഘടിപ്പിച്ചു.
'ചാക്കോച്ചന് @ 25' എന്ന പേരിൽ നടന്ന ആഘോഷപരിപാടിയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം ഡോ. അമിന സെറിൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലോഗോ പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. കൂട്ടായ്മയുടെ പ്രസിഡന്റ് അഫ്സൽ ഷാനവാസ് അധ്യക്ഷത വഹിച്ചു. സുരേഷ് ശങ്കർ, ഡോ. അബ്ദുന്നാസർ, റാഫി പാങ്ങോട്, മൈമൂന അബ്ബാസ്, ജോൺസൺ മാർക്കോസ്, ടി.വി.എസ്. സലാം, തസ്നീം റിയാസ്, റസൽ, ശബാന അൻഷദ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സാബു നൗഷാദ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് തങ്കച്ചൻ വർഗീസ്, ഷാൻ പെരുമ്പാവൂർ, തസ്നീം റിയാസ്, ഷാജഹാൻ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി. ദേവിക നൃത്ത വിദ്യാലയത്തിന്റെയും മൗലിക നൃത്ത വിദ്യാലയത്തിന്റെയും കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. ബാബു പോറ്റക്കാട്, നീതു പോറ്റക്കാട്, അഷ്റഫ് പട്ടാമ്പി, അദിൽ അൽത്വാഫ്, ഡാനിഷ്, ആൻഡ്രിയ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.