തബൂക്ക്: തൊഴിലാളികളുടെ താമസസ്ഥലത്തിന് തീപിടിച്ച് ഏഷ്യൻ പൗരന് പരിക്കേറ്റു. തബൂക്കിലെ ദമജ് ഡിസ്ട്രിക്റ്റിലുള്ള ക്യാമ്പിൽ ഞായറാഴ്ച രാവിലെ 11.19ഒാടെയാണ് തീപിടിത്തമുണ്ടായത്. പോർട്ടബിൾ കാബിനുകൾ മാത്രമുള്ള ക്യാമ്പിൽ മൂന്ന് കാബിനുകൾക്കാണ് തീപിടിച്ചത്. മൂന്നും പൂർണമായും കത്തിയമർന്നു. ഏതാണ്ട് 150 ചതുരശ്ര മീറ്റർ വലുപ്പമുള്ള ഇൗ കാബിനുകളിൽ നിരവധി തൊഴിലാളികളാണ് താമസിക്കുന്നത്. ഇതിലൊരാൾക്കാണ് പരിക്കേറ്റത്. തീപിടിത്തമുണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തൊഴിലാളികളെ രക്ഷപ്പെടുത്തുകയും പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് വക്താവ് െലഫ്റ്റനൻറ് ജനറൽ ഹുസ്സാം അലി മസൂദി അറിയിച്ചു. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തു. ഏഷ്യൻ വംശജനാണെങ്കിലും ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. നിയമം ലംഘിച്ച് ഒട്ടും സുരക്ഷിതമല്ലാത്ത ക്യാമ്പിൽ തൊഴിലാളികളെ പാർപ്പിച്ച കമ്പനിയധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തീപിടിത്തത്തിെൻറ കാരണം അന്വേഷിക്കുമെന്നും അലി മസൂദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.