ജിദ്ദ: രാഷ്ട്ര ശിൽപികൾ നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യത്തെ അപ്പാടെ തകർത്തെറിയുന്ന ഭരണഘടനാവിരുദ്ധ നിലപാടുകളാണ് ഇപ്പോൾ ലക്ഷദ്വീപിലും ഇന്ത്യയുടെ മറ്റു പലഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് 'ലക്ഷദ്വീപ് ഫാഷിസ്റ്റുകളുടെ പരീക്ഷണ ഭൂമിയോ എന്ന ശീർഷകത്തിൽ ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷ് ഇന്ത്യയിൽ ജനത വൈദേശിക അടിമത്തത്തിനെതിരെ സമരം ചെയ്തെങ്കിൽ സമകാലിക ഇന്ത്യയിൽ ഭരണകൂട പാരതന്ത്ര്യത്തിനെതിരെ ദേശ വ്യാപകമായി കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. ഓൺലൈൻ പരിപാടിയിൽ സൗദിയിൽനിന്നും ഇന്ത്യയിൽനിന്നും പ്രമുഖർ പങ്കെടുത്തു.
ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുൽ റസാഖ് നിലവിലെ സാഹചര്യത്തിൽ ദ്വീപ് നിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വിവരിച്ചു. ഗോപി നെടുങ്ങാടി, വി.കെ. റഉൗഫ്, ബഷീർ വള്ളിക്കുന്ന്, ഷിബു തിരുവനന്തപുരം, സി.ഒ.ടി. അസീസ്, സാദിഖ് ചാലിയാർ, ബഷീർ തൊട്ടിയൻ, ഉസ്മാൻ ഇരുമ്പുഴി, എം.പി അഷറഫ്, അസൈൻ ഇല്ലിക്കൽ, സലാഹ് കാരടൻ, റഫീഖ് പത്തനാപ്പുരം, നാസർ വേങ്ങര, ഉസ്മാൻ കുണ്ടുകാവിൽ, അൻവർ വണ്ടൂർ, കൊമ്പൻ മൂസ, യൂനസ്, ഹക്കീം വേങ്ങൂർ, ഇസ്മാഇൗൽ കല്ലായി എന്നിവർ സംസാരിച്ചു.
കിസ്മത്ത് മമ്പാട്, ഖലീലുറഹ്മാൻ, സലാം ഒളവട്ടൂർ, ദിനേശ് ചൊവ്വാണ, സമദ് കാരാടൻ, അബ്ദുൽ മജീദ് നഹ, കെ.എം. ഇർഷാദ്, അബ്ദുറഹ്മാൻ, അരുവി മോങ്ങം, മൻസൂർ അലി കാരാടൻ, മുജീബ്, സേതുമാധവൻ, ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.ഫൈസൽ മമ്പാട് സ്വാഗതവും മുഹമ്മദ് സാദത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.