ബുറൈദ: രാഷ്ട്രീയ പ്രതികാരത്തിനിരകളാക്കി ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്കാരങ്ങളും പദ്ധതികളും നടപ്പാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ഫാഷിസ്റ്റ് നിലപാടിനെതിരെ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. സി.സി. അബൂബക്കർ അധ്യക്ഷതവഹിച്ചു.
മുഖ്യരക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാർഗവും ലക്ഷ്യംവെച്ച് ദ്വീപിൽ ഗുണ്ടാനിയനം നടപ്പിൽ വരുത്താനുള്ള ഗൂഢ ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികൾ അണിനിരക്കണമെന്ന് ഷാജി വയനാട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പർവിസ് തലശ്ശേരി, ഉണ്ണി കണിയാപുരം, മനാഫ് ചെറുവട്ടൂർ, നൈസാം തൂലിക, പ്രദീപ്, ഫിറോസ് ഖാൻ, അജി മണിയാർ, ശരീഫ് വാളൂർ, നിഷാദ് പാലക്കാട്, പ്രമോദ് കോഴിക്കോട്, വത്സരാജൻ, ജിതേഷ് പട്ടുവം എന്നിവർ സംസാരിച്ചു.
ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിതെന്നും ദ്വീപിനെ വംശവിദ്വേഷത്തിെൻറ മറ്റൊരു പരീക്ഷണശാലയായി മാറ്റാൻ സംഘ്പരിവാർ ശക്തികളെ അനുവദിക്കരുതെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.