ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് മാപ്പിളകല അക്കാദമിയുടെ ഉപഹാരം നാഷനൽ സെക്രട്ടറി മാലിക് മഖ്ബൂൽ നൽകുന്നു

മുഹമ്മദ് ഫൈസൽ എം.പിക്ക് മാപ്പിളകല അക്കാദമി സ്വീകരണം

ദമ്മാം: ഹ്രസ്വസന്ദർശനാർഥം ദമ്മാമിലെത്തിയ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് മാപ്പിളകല അക്കാദമി സൗദി നാഷനൽ കമ്മിറ്റി സ്വീകരണം നൽകി. ദമ്മാം അൽ-അബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാഷനൽ ജോയന്റ് സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ദമ്മാം ചാപ്റ്റർ പ്രസിഡന്‍റ് ശിഹാബ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടറി മാലിക് മഖ്ബൂൽ അദ്ദേഹത്തിന് മാപ്പിളകല അക്കാദമിയെ പരിചയപ്പെടുത്തി. അക്കാദമിയുടെ ഉപഹാരം മാലിക് മഖ്ബൂൽ ഫൈസലിന് സമ്മാനിച്ചു. മാപ്പിള കലകളും സംഗീതവും ജീവിതത്തോട് ഒപ്പം കൂട്ടിയ ജനതയാണ് ലക്ഷദ്വീപുകാരെന്ന് ഫൈസൽ പറഞ്ഞു.

സമാധാനവും ദേശസ്നേഹവും കൈമുതലായ ലക്ഷദ്വീപിലുള്ള ജനതയെ സമരത്തിന്‍റെ പോർമുഖത്തേക്ക് നയിക്കാനാണ് പ്രഫുൽ ഖോഡ പട്ടേൽ എന്ന ദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും തങ്ങളുടെ പോരാട്ടങ്ങൾക്ക് കേരളം തരുന്ന പിന്തുണക്ക് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് കുട്ടി കോഡൂർ, നാസ് വക്കം, ഷാജി മതിലകം, പ്രവീൺ വല്ലത്ത്, ഷബ്ന നജീബ്, ഷബീർ ചാത്തമംഗലം എന്നിവർ സംസാരിച്ചു. സാജിദ് ആറാട്ടുപുഴ സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. തുടർന്ന് അരങ്ങേറിയ ഗാനവിരുന്നിൽ ദ്വീപിലെ പരമ്പരാഗത ഗാനങ്ങളും മുഹമ്മദ് റഫിയുടെ ജനപ്രിയ ഗാനങ്ങളും ആലപിച്ച് എം.പിയും ഭാഗമായി. ശിഹാബ് കൊയിലാണ്ടി, ജിൻഷ ഹരിദാസ്, ഹലീം, ജസീർ കണ്ണൂർ എന്നിവരും ഗാനങ്ങൾ ആലപിച്ചു.

Tags:    
News Summary - Lakshadweep MP Muhammad Faisal in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.