അബഹ: ഖമീസ് മുശൈത്തിലെ ലന അഡ്വാൻസ്ഡ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക് ജിദ്ദ ഇന്ത്യൻ കോൺസിൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ചെയർമാൻ അബ്ദുല്ല അലി ഷഹറാനി, മാനേജർ അഷ്റഫ് കുറ്റിച്ചൽ, പ്രിൻസിപ്പൽ സിജു ഭാസ്കർ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ സംഘടിപ്പിച്ച ആർട്സ് ആൻഡ് സയൻസ് എക്സിബിഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും പത്നി ഡോ. ഷക്കീല ഷാഹിദും ചേർന്നു വിതരണം ചെയ്തു.
സംസ്കാരിക ചടങ്ങുകളോടനുബന്ധിച്ചു വിദ്യാർഥികളുടെ വിവിധ കലാ, സാംസ്കാരിക പരിപാടികളും നടന്നു. ജയശങ്കർ ടെഡ്ല, ഡോ. ബിനുകുമാർ, പ്രിൻസ് ഇളയവർമൻ, ഷബന ഫാറൂഖി, വിദ്യ, സമിന അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ 17 വർഷമായി വിവിധ മാനേജ്മെന്റുകൾക്കുകീഴിൽ പ്രവർത്തിച്ചിരുന്ന സി. ബി.എസ്.ഇ സ്കൂളിന് ഈ വർഷം മുതലാണ് കോൺസുലേറ്റ് ഇടപെടലിലൂടെ 11, 12 ക്ലാസ്സുകൾക്കുള്ള അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.