ബുറൈദ ജനകീയ ഇഫ്താർ സംഗമത്തിനെത്തിയത് വൻ ജനാവലി

ബുറൈദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ബുറൈദയിലെ മലയാളി മുഖ്യധാര സംഘടനകളുടെയും ബുറൈദ ജാലിയാത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 17-ാമത് ജനകീയ ഇഫ്താർ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി.


മുൻ വർഷങ്ങളെക്കാൾ വലിയ തോതിൽ പ്രവാസികൾ ബുറൈദ ബലദിയ പാർക്കിലെത്തിയത് സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിക്കുകയും ചെയ്തു. വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വീട്ടമ്മമാർ തയ്യാറാക്കി എത്തിച്ച വിഭവങ്ങളടങ്ങിയ ഇഫ്താർ പാക്കറ്റുകളാണ് പർക്കിലെ സുഫ്റകളിൽ നിരന്നത്.

ഇഫ്താർ വേളയിലെ മഗ്‌രിബ് നമസ്കാരം

വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. സ്വാഗത സംഘം ചെയർമാൻ സക്കീർ പത്തറ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്​ദുറഹീം ഫാറൂഖി റമദാൻ സന്ദേശം നൽകി. റിഹാൻ ബിൻ റിയാസ് ഖുർആൻ പാരായണം നടത്തി. സൗദി ഇസ്‌ലാഹി സെൻറർ സെക്രട്ടറി അഫീഫ് തസ്‌ലീം സ്വാഗതവും വൈസ് പ്രസിഡൻറ് അസ്കർ ഓതായി നന്ദിയും പറഞ്ഞു.

Tags:    
News Summary - large crowd attended the Buraidah public Iftar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.