സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്ത ക്യാപ്റ്റഗൺ മയക്ക് മരുന്ന് ഗുളികകൾ

സൗദിയിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്ക് മരുന്ന് ഗുളികകൾ പിടികൂടി

ജിദ്ദ: രണ്ട് ശ്രമങ്ങളിലൂടെ സൗദിയിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്ക് മരുന്ന് ഗുളികകൾ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ കസ്റ്റംസ് വിഭാഗമാണ് ആദ്യ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

പ്ലാസ്റ്റിക് കയ്യുറ ബോക്സുകൾക്കുള്ളിൽ കൃത്രിമമായി ഒളിപ്പിച്ച നിലയിൽ 20.6 ലക്ഷത്തിലധികം ക്യാപ്റ്റഗൺ മയക്ക് മരുന്ന് ഗുളികകൾ ആണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ദുബ തുറമുഖത്ത് വെച്ചാണ് രണ്ടാമത്തെ കള്ളക്കടത്ത് ശ്രമം നടന്നതെന്നും പരിശോധനയിൽ ഇവിടെ എത്തിയ ഓറഞ്ചുകൾ അടങ്ങിയ ചരക്ക് ട്രക്കുകളിൽ ഒന്നിൽ ഘടിപ്പിച്ചിരുന്ന സ്പെയർ ടയറിൽ ഒളിപ്പിച്ച നിലയിൽ 4,23 ലക്ഷംഗുളികകളും കണ്ടെത്തി.

മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് ഇരു സംഭവങ്ങളിലുമായി ഈ ചരക്കുകളുടെ സ്വീകാര്യകർത്താക്കളായ മൂന്ന് പേരെ രാജ്യത്തിനുള്ളിൽ അറസ്റ്റ് ചെയ്തതായി അതോറിറ്റി സ്ഥിരീകരിച്ചു. സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്ത് ചെറുക്കുന്നതിന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും സംഭാവന നൽകാൻ അതോറിറ്റി ആഹ്വാനം ചെയ്തു.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ-മെയിൽ വഴിയോ രാജ്യത്തിന് അകത്ത് 1910 എന്ന നമ്പറിലോ രാജ്യത്തിന് പുറത്തുനിന്ന് 00966114208417 എന്ന നമ്പറിലോ വിവരം നൽകണമെന്നും അതോറിറ്റി അറിയിച്ചു. ഇങ്ങിനെ വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ പൂർണമായും സ്വകാര്യമായി സംരക്ഷിക്കുമെന്നും നൽകുന്ന വിവരങ്ങൾ സത്യമാണെങ്കിൽ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Large quantities of narcotics seized in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.