റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിച്ച അഹ്‌ലൻ റമദാൻ-ലേൺ ദി ഖുർആൻ ദേശീയ സംഗമ പ്രഖ്യാപന പരിപാടി

ലേൺ ദി ഖുർആൻ ദേശീയ സംഗമം മേയ് 12ന്, സംഘാടകസമിതി രൂപവത്കരിച്ചു

റിയാദ്: ബത്ഹ ദഅ്‌വ ആൻഡ്​ അവയർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആ​െൻറ ഈ വർഷത്തെ ദേശീയ സംഗമം മേയ് 12ന് റിയാദിൽ നടക്കും.

ഹൈകോടതി അഭിഭാഷകൻ അഡ്വ. മായിൻകുട്ടി മേത്തർ, കേരള നദ്​വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, കൗൺസലിങ്​, കരിയർ ഗൈഡൻസ് ട്രെയിനർ റഫീഖ് കൊടിയത്തൂർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രസിഡൻറ് അബ്​ദുൽ ഖയ്യും ബുസ്താനി ചെയർമാനും ട്രഷറർ മുഹമ്മദ് സുൽഫിക്കർ ജനറൽ കൺവീനറുമായി ലേൺ ദി ഖുർആൻ ദേശീയ സംഗമത്തി​െൻറ പ്രവർത്തനങ്ങൾക്കായി വിപുലമായ സംഘാടകസമിതി രൂപവത്​കരിച്ചു. സെൻറർ സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും യൂനിറ്റ് സമിതി അംഗങ്ങളും വനിത വിഭാഗമായ എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും അടക്കം 100 അംഗ സംഘാടക സമിതിയാണ് നിലവിൽവന്നത്.

2000ത്തിൽ സൗദിയിൽ ആരംഭിച്ച്, ഇന്ന് ലോകത്താകമാനം പഠിതാക്കളുള്ള ഖുർആൻ പഠന പദ്ധതിയാണ് ലേൺ ദി ഖുർആൻ. ലോകത്തെവിടെനിന്നും ഒരേസമയം പഠിതാക്കൾക്ക് പരീക്ഷ എഴുതാവുന്ന തരത്തിൽ അന്താരാഷ്​ട്ര ഓൺലൈൻ പരീക്ഷയായിട്ടാണ് വർഷാവസാന പരീക്ഷ നടക്കാറുള്ളത്. 2022ൽ നടന്ന പരീക്ഷ വിജയികൾക്കുള്ള 2.5 ലക്ഷം രൂപയുടെ സമ്മാനം ദേശീയ സംഗമത്തിൽ വിതരണം ചെയ്യും.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ കിങ്​ ഖാലിദ് ഫൗണ്ടേഷനുമായി സഹകരിച്ച് റിയാദിൽ സംഘടിപ്പിച്ച അഹ്‌ലൻ റമദാൻ പരിപാടിയിൽ ജനറൽ കൺവീനർ ദേശീയ സംഗമ പ്രഖ്യാപനം നിർവഹിച്ചു.

അഹ്​ലൻ റമദാൻ പരിപാടി കിങ്​ ഖാലിദ് ഫൗണ്ടേഷൻ കമ്യൂണിറ്റി ഡിപ്പാർട്മെൻറ് വിഭാഗം മേധാവി ശൈഖ് ഇബ്രാഹിം അൽസർഹാൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ഖയ്യും ബുസ്താനി, ഉസാമ മുഹമ്മദ് എന്നിവർ സന്ദേശം നൽകി. സെൻറർ ജനറൽ സെക്രട്ടറി അബ്​ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് അലി, അബ്​ദുസ്സലാം ബുസ്താനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Learn the Qur'an National Conference on May 12, organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.