ജിദ്ദ: നോർക്കയുടെ സൗദി ലീഗൽ കൺസൽട്ടന്റ് അഡ്വ. ഷംസുദ്ധീൻ ഓലശ്ശേരി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കമ്മ്യൂനിറ്റി വെൽഫയർ കോൺസുൽ കമലേഷ് കുമാർ മീണ എന്നിവരുമായി ചർച്ച നടത്തി.
കോൺസുലേറ്റുമായി സഹകരിച്ച് കേരള സമൂഹം നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ നടത്താനും, നിയമ സഹായം ലഭ്യമാക്കാനും, കേസുകൾ കൈകാര്യം ചെയ്യാനും സാധിക്കുന്ന കാര്യങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്തു. തൊഴിൽപരമായ പ്രശ്നങ്ങൾക്ക് ഇന്ത്യക്കാർക്ക് എല്ലാവിധ നിയമസഹായവും നല്കാനായി ജിദ്ദ കോൺസുലേറ്റ് പ്രഗൽഭരായ സൗദി അഭിഭാഷകരെ നിശ്ചയിക്കുമെണ് കോൺസുൽ ജനറൽ ഉറപ്പുനൽകിയതായും കേരള സമൂഹത്തിന് എല്ലാവിധ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം നല്കിയതായും അഡ്വ. ഷംസുദ്ധീൻ ഓലശ്ശേരി അറിയിച്ചു.
സൗദിയിലെ മറ്റ് സാസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവൽക്കരണ ക്ലാസ്സുകൾ നടത്താൻ നോർക്ക തയ്യാറായതിൽ കോൺസുൽ ജനറൽ സന്തുഷ്ടി പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.