രാജ്യം സമാധാനത്തിലൂടെ മുന്നേറട്ടെ

കാ​ല​ങ്ങ​ളെ​ത്ര ക​ഴി​ഞ്ഞി​ട്ടും മ​നു​ഷ്യ​ൻ എ​ന്തു​കൊ​ണ്ട് വേ​ണ്ട​ത്ര, ത്യാ​ഗ​സ​ന്ന​ദ്ധ​നാ​കു​ന്നി​ല്ല! ത്യാ​ഗ​ത്തി​ലൂ​ടെ​യാ​ണ് സ​മാ​ധാ​നം എ​ന്ന് പ​ഠി​പ്പി​ക്കാ​ത്ത ഏ​തു മ​ത​മാ​ണു​ള്ള​ത്? സ​ത്യ​വും ന​ന്മ​യും ഉ​ദ്ഘോ​ഷി​ക്കാ​ത്ത ഏ​തു മ​ത​മാ​ണു​ള്ള​ത്! ത​ർ​ക്ക​ത്തി​ലി​രി​ക്കു​ന്ന, വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞ ഒ​രി​ട​ത്ത്, യ​ഥാ​ർ​ഥ അ​വ​കാ​ശ​ത്തി​ലോ അ​ധി​കാ​ര​കാ​ര്യ​ത്തി​ലോ സു​വ്യ​ക്ത​ത ഇ​ല്ലാ​ത്ത ഒ​രി​ട​ത്ത് ഒ​രു വീ​ടു​വെ​ക്കാ​നോ ഒ​രു ക​ച്ച​വ​ട​സ്ഥാ​പ​നം തു​ട​ങ്ങാ​നോ പോ​യി​ട്ട്, ഒ​രു ശ്മ​ശാ​ന​മു​ണ്ടാ​ക്കാ​ൻ​പോ​ലും സാ​ധാ​ര​ണ മ​നു​ഷ്യ​ർ ആ​രെ​ങ്കി​ലും ത​യാ​റാ​കു​മോ?

കാ​ര​ണം, മ​നു​ഷ്യ​ർ​ക്ക് ആ​വ​ശ്യം സ​മാ​ധാ​ന​മാ​ണ്‌, അ​തി​നു​വേ​ണ്ട​ത് സ്വ​സ്ഥ​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. ത​ർ​ക്ക​ങ്ങ​ളു​ടെ​യും വി​വാ​ദ​ങ്ങ​ളു​ടെ​യും ച​രി​ത്രം നി​ല​നി​ൽ​ക്കു​ന്ന എ​ന്തി​ലും ഏ​തി​ലും മ​നു​ഷ്യ​ർ​ക്ക് സ​മാ​ധാ​നം എ​ങ്ങ​നെ​യാ​ണ് ല​ഭി​ക്കു​ക? അ​ല്ലെ​ങ്കി​ൽ ആ​രെ​ങ്കി​ലും ഒ​രു കൂ​ട്ട​ർ ത​ർ​ക്കം ഉ​പേ​ക്ഷി​ക്ക​ണം, അ​തോ​ടെ എ​ല്ലാ മ​നു​ഷ്യ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലെ​യും വി​ദ്വേ​ഷ​ത്തി​​ന്റെ മു​ള്ളു​ക​ൾ മാ​റി സ​ർ​വ​ർ​ക്കും ആ​സ്വാ​ദ്യ​മാ​യ പൂ​വു​ക​ളാ​യി അ​വ മാ​റു​ക​യും ചെ​യ്യു​മ​ല്ലോ? അ​ത​ല്ലേ ന​മു​ക്ക് വേ​ണ്ട​ത്? വി​ശാ​ല​മാ​യ ഭൂ​മി​യി​ൽ എ​ത്ര​യോ വി​വാ​ദ​ര​ഹി​ത​മാ​യ സ​മാ​ധാ​ന​ത്തി​​ന്റെ ഇ​ട​ങ്ങ​ളാ​ണു​ള്ള​ത്.

സു​ന്ദ​ര​മാ​യ മ​നു​ഷ്യ​ജീ​വി​തം സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി, പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യി സ​ഹി​ഷ്ണു​ത​യോ​ടെ ത്യാ​ഗ​ങ്ങ​ളോ​ടെ അ​വി​ട​ങ്ങ​ളി​ൽ പു​ല​ര​ട്ടെ! ത​ർ​ക്ക​മു​ള്ള ഒ​രി​ട​ത്ത് ന​ട​ത്തു​ന്ന പ്രാ​ർ​ഥ​ന​യേ​ക്കാ​ൾ എ​ത്ര​യോ ന​ല്ല സ​മാ​ധാ​ന​മാ​ണ് അ​ത് മ​നു​ഷ്യ​ർ​ക്ക് കേ​വ​ലം വെ​റും ഒ​രു മ​ര​ത്ത​ണ​ലി​ൽ ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ക, എ​ന്നെ​ങ്കി​ലും മ​നു​ഷ്യ​ൻ ചി​ന്തി​ച്ചി​രു​ന്നെ​ങ്കി​ൽ! എ​ല്ലാ മ​ത​നേ​താ​ക്ക​ളും കൂ​ടി (രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ മാ​റ്റി​നി​ർ​ത്തി) ഒ​രു​മി​ച്ചി​രു​ന്ന് ച​ർ​ച്ച​ക​ളി​ലൂ​ടെ, പ​ര​സ്പ​രം ത്യാ​ഗ സ​ന്ന​ദ്ധ​മാ​യാ​ൽ തീ​ർ​ക്കാ​വു​ന്ന ത​ർ​ക്ക​ങ്ങ​ളേ​യു​ള​ളൂ എ​ന്ന​താ​ണ് യ​ഥാ​ർ​ഥ വ​സ്തു​ത.

രാ​ജ്യം ബ്രി​ട്ടീ​ഷ് കോ​ള​നി വാ​ഴ്ച​യി​ലാ​യി​രു​ന്ന കാ​ല​ത്ത് അ​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ത​ർ​ക്ക​ങ്ങ​ളു​ടെ​യും വി​ഭാ​ഗീ​യ​ത​യു​ടെ വി​ത്തു​ക​ൾ അ​വ​ർ പാ​കി​യി​ട്ട്​ പോ​യ​തി​ൽ ത​ന്നെ ഇ​നി​യും പി​ടി​ച്ചു​കൊ​ണ്ട് ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​ത് കോ​ള​നി വാ​ഴ്ച​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ന​മ്മ​ൾ പേ​റു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്നെ​ങ്കി​ലും ന​മ്മ​ൾ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത​ല്ലേ?

Tags:    
News Summary - Let the country progress through peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.