ജിദ്ദ: സ്വദേശി സ്പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി രണ്ടാംഘട്ടം 2023 മേയ് 11 മുതൽ നടപ്പിലാക്കും.
സ്വദേശി സ്പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 9600 റിയാൽ ലെവി നിർബന്ധമാക്കിയുള്ള തീരുമാനം കഴിഞ്ഞ വർഷമാണ് സൗദി മന്ത്രിസഭ പുറപ്പെടുവിച്ചത്. രണ്ട് ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.
2022 മേയ് 22 ആണ് ആദ്യഘട്ടം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പുതിയ വിസയിലെത്തുന്ന, സൗദി സ്പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ട് കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ലെവി നിർബന്ധം.
2022 മേയ് 11ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ സൗദി സ്പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള പുതിയതും പഴയതുമായ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി നിർബന്ധമാണ്.
രോഗികളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണം പോലുള്ള മാനുഷിക കേസുകളിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ളതായി വരുന്ന സാഹചര്യത്തിൽ പ്രത്യേക കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലെവിയിൽ ഇളവ് നൽകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.