റിയാദ്: സാംസ്കാരിക സദാചാര മേഖലയിൽ മാത്രമല്ല, എല്ലാ രംഗത്തും ലിബറലിസവും എത്തിസവും വിനാശം വിതക്കുമെന്നും സാമൂഹിക ജീവിതത്തെ ഗ്രസിക്കുന്ന അരാജകാവസ്ഥ സംജാതമാക്കുമെന്നും തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച ചർച്ചാസമ്മേളനം മുന്നറിയിപ്പ് നൽകി. കമ്യൂണിസ്റ്റുകളും നാസ്തികരും ഇന്ന് ലിബറൽ ചിന്തകളുടെ കൂട്ടിക്കൊടുപ്പുകാരായി മാറിയെന്നും 'ലിബറലിസം സംസ്കാരമോ സർവനാശമോ?' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ പ്രഭാഷകർ അഭിപ്രായെപ്പട്ടു. തനിമ സാംസ്കാരിക വേദി സെൻട്രൽ പ്രൊവിൻസ് ഓൺലൈനായി നടത്തിയ ചർച്ച സമ്മേളനം കേന്ദ്രപ്രസിഡൻറ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ടി.പി. മുഹമ്മദ് ശമീം ലിബറലിസം കടന്നുവന്ന വഴികളെ കുറിച്ച് വിശദമായി സംസാരിച്ചു. മതം നിഗൂഢമായ ആശയങ്ങളെയും സാമൂഹിക വരേണ്യതകളെയും പ്രോത്സാഹിപ്പിച്ചപ്പോൾ ചൂഷണമുക്തമായ ഒരു രീതിശാസ്ത്രത്തെ അവതരിപ്പിക്കാനാണ് ലിബറലിസം ശ്രമിച്ചത്. എന്നാൽ, വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, അവസര സമത്വം തുടങ്ങിയ വായ്ത്താരികൾ ആളുകളെ പ്രലോഭിപ്പിച്ചുവെന്നല്ലാതെ അരാജകത്വമാണ് അത് സംഭാവന ചെയ്തത്. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യം അധാർമിക പ്രവണതകൾക്ക് ആക്കം കൂട്ടി, ലോകം കാത്തുസൂക്ഷിച്ച മൂല്യങ്ങളൊക്കെയും കടപുഴകുന്ന കാഴ്ചയാണ് ലിബറലിസവും എത്തിസവും വഴി സംഭവിച്ചതെന്ന് മുഹമ്മദ് ശമീം ചൂണ്ടിക്കാട്ടി.
ശഖ്റ യൂനിവേഴ്സിറ്റി പ്രഫസറും തനിമ ഖസീം സോണൽ പ്രസിഡൻറുമായ ഡോ. മുഹമ്മദ്നജീബ് നാസ്തികതയും സി.പി.എമ്മിെൻറ നവലിബറൽ ചിന്താഗതികളുടെ വൈകല്യങ്ങളും അവതരിപ്പിച്ചു. ധാർമികതയും സദാചാരവും മുറുകെ പിടിക്കുന്ന ഇസ്ലാമിന് വ്യക്തി-സമൂഹം എന്നീ നിലകളിൽ കൃത്യമായ നിലപാടുകളുണ്ടെന്നും അത് ശാസ്ത്രത്തിെൻറയും യുക്തിയുടെയും പേരു പറഞ്ഞ് തിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രമെന്നാൽ പ്രകൃതിയെ കുറിച്ചുള്ള വ്യക്തമായ പഠനമാണ്, അതൊരിക്കലും മതവിരുദ്ധമല്ല. മനുഷ്യജീവിതത്തിന് അർഥവും ലക്ഷ്യവും നൽകുകയാണ് മതം ചെയ്യുന്നത്. ജെൻഡർ ന്യുട്രാലിറ്റി പോലെയുള്ള മനുഷ്യവിരുദ്ധ ആശയങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇടതു ലിബറലുകൾ, ഇതെല്ലാം യൂറോപ്പിൽ പയറ്റി പരാജയപ്പെട്ടതാണെന്ന് ഓർക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർഗാത്മകവും സമാധാനപരവുമായ ജീവിതമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും ഫാഷിസത്തിെൻറ ഡീലർമാരായി ഇടതുപക്ഷം മാറരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തനിമ െപ്രാവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ചോദ്യോത്തര സെഷനിൽ മുഹമ്മദ് ശമീം, മുഹമ്മദ് നജീബ് എന്നിവർ മറുപടി നൽകി. ബഷീർ രാമപുരം ഖിറാഅത്ത് നടത്തി. കാമ്പയിൻ കൺവീനർ തൗഫീഖ് റഹ്മാൻ സ്വാഗതവും അവതാരകനായ ജമീൽ മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.