ജുബൈൽ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ജുബൈൽ ഏരിയ തലത്തിൽ ഉദ്ഘാടനം ചെയ്തു. ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ജൗഷീദ് ഉദ്ഘാടനം നിർവഹിച്ചു.
മുനീർ ഹാദി എടക്കര മുഖ്യപ്രഭാഷണം നടത്തി. അന്ധവിശ്വാസവും കപട ആത്മീയതയും മനുഷ്യനെ അതിക്രൂരമായ നരബലിയിൽ വരെ എത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സംസ്കരണത്തിലൂടെ മോചിപ്പിച്ച് എല്ലാതരം തിന്മയിൽനിന്നും ശുദ്ധീകരിക്കുകയും വിശ്വാസ ദൃഢീകരണത്തിലൂടെ സമ്പൂർണ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് കാമ്പയിൻ മുന്നോട്ടുവെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ മുതൽ ഡിസംബർ വരെ നടക്കുന്ന കാമ്പയിനോടനുബന്ധിച്ച് ജുബൈലിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
വനിതകൾക്കായി കുടുംബസംഗമങ്ങൾ, എം.ജി.എം, വിദ്യാർഥികൾക്കായി സ്റ്റുഡന്റസ് മീറ്റ് ടീൻസ് ടാലന്റും കാമ്പയിനോട് അനുബന്ധിച്ചു നടത്തുമെന്നും വാർത്തകുറിപ്പിൽ സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.